സരോജ് കുമാർ പോലെ ഒരു സിനിമ ഞാൻ അറിഞ്ഞുകൊണ്ട് ചെയ്തതാണ്. ഞാനും ശ്രീനിവാസനും തമ്മില്‍ പിണക്കമൊന്നുമില്ല.മോഹൻലാൽ

ശ്രീനിവാസൻ മോഹൻലാലിനെ വിമർശിച്ച് രംഗത്തിയതോടെ വീണ്ടും മോഹൻലാലും ശ്രീനിവാസനും വാർത്തകളിൽ നിറയുകയാണ്.ഇരുവരും തമ്മിലുള്ള പ്രശ്‌നമെന്താണെന്ന് താരങ്ങള്‍ ഇതുവരെ പറഞ്ഞിട്ടില്ല. രോഗാവസ്ഥയെ അതിജീവിച്ച് എത്തിയ ശ്രീനിവാസന് ഉമ്മ കൊടുക്കുന്ന മോഹന്‍ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സരോജ് കുമാർ പോലെ ഒരു സിനിമ മനപൂര്‍വ്വം എന്നെ അ,പമാനിക്കാന്‍ വേണ്ടി ശ്രീനി ചെയ്തതാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആ സിനിമക്ക് ശേഷം അതിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇന്നിതുവരെ ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല. തന്നെ കുറിച്ച്‌ ഒരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ചിത്രം ഇറങ്ങിയതിന് ശേഷവും കുറേ പേര്‍ ഇതിനെ കുറിച്ചെല്ലാം ചോദിച്ചിരുന്നു, പക്ഷെ ഇതിന് മറുപടി കൊടുക്കേണ്ട കാര്യമില്ലെന്ന് തോന്നിയിരുന്നു എന്നും മോഹൻലാൽ പറയുന്നു.

സരോജ് കുമാർ എന്ന ചിത്രം എന്നെ കുറിച്ചുള്ളതല്ല എന്ന് താന്‍ ചിന്തിച്ചാല്‍ പോരെ.. ഞാനും ശ്രീനിവാസനും തമ്മില്‍ പിണക്കമൊന്നുമില്ല.ഉദയനാണ് താരത്തിന് ശേഷം തങ്ങള്‍ക്ക് ഒരുമിച്ച്‌ സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ പോയതാണ്. പിന്നീട് താന്‍ അദ്ദേഹത്തെ എത്രയോ തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.മോഹന്‍ലാല്‍ പറയുന്നു.

തന്റെ ജീവിതത്തിൽ ഏറ്റവുമധികം വേദനിപ്പിച്ച നടൻ ശ്രീനിവാസനാണെന്ന് ആന്റണി പെരുമ്പാവൂർ പ്രതികരിച്ചു.മോഹൻലാലിനെ കളിയാക്കിക്കൊണ്ടുള്ളതാണെന്നറിഞ്ഞിട്ടും ശ്രീനിവാസൻ എഴുതിയ ഉദനയാണ് താരത്തിൽ ലാൽ സാർ അഭിനയിച്ചു.ലാൽ സാറിന്റെ മഹത്വമാണ് അവിടെ വ്യക്തമാകുന്നത്, തന്നെ കളിയാക്കികൊണ്ട് ശ്രീനിവാസൻ എഴുതിയ ആ സിനിമയിൽ ഒരു മടിയും എതിർപ്പും കൂടാതെയാണ് ലാൽ സാർ അഭിനയിച്ചത്.

ആ സിനിമ നല്ല സിനിമയായിരുന്നു.അത് വിജയിച്ചപ്പോൾ ലാൽ സാറിനെ കളിയാക്കികൊണ്ട് മറ്റൊരു സിനിമയെടുത്തതിനെ ചോദിച്ചതിന് പിന്നാലെ ആന്റണി പെരുമ്പാവൂർ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞുകൊണ്ട് ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞത് വേദനിപ്പിച്ചു.ആന്റണി പെരുമ്പാവൂർ പറഞ്ഞു.