സെക്സ് ചെയ്യാൻ സമ്മതിച്ചില്ല,ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു

പെരിന്തൽമണ്ണ: തനിക്കൊപ്പം ഒപ്പം ഉറങ്ങാൻ കിടന്ന ഭാര്യ സെക്സ് ചെയ്യാൻ അനുവദിക്കാത്തതിന്റെ പേരിൽ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ഭർത്താവ് മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേഷി മുഹമ്മദ് റഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏലംകുളം വായനശാലയ്ക്ക് സമീപം താമസിക്കുന്ന പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്‌ന (30) ആണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.രാത്രി ഭർത്താവുമായി ഉറങ്ങാൻ കിടന്ന ഫഹ്‌നയുടെ മുറിയിൽ നിന്ന് അർധരാത്രിയോടെ ഒച്ചയും ബഹളവും കേട്ട് അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഫഹ്‌നയുടെ മാതാവ് നഫീസ എഴുന്നേറ്റപ്പോൾ കിടപ്പുമുറിയുടെ വാതിലുകൾ തുറന്ന് കിടക്കുന്നതും റഫീഖ് ഓടിപ്പോകുന്നതും കണ്ടു.കിടപ്പു മുറിയിൽ കയറി നോക്കിയപ്പോൾ കൈകാലുകൾ ജനലുമായും കട്ടിലുമായി ബന്ധിച്ച നിലയിൽ കിടക്കുന്ന ഫഹ്‌നയെയാണ് കണ്ടത്.

ഫഹ്‌നയുടെ കഴുത്തിൽ തുണി ഉപയോഗിച്ച് കുരുക്ക് മുറുക്കിയിരുന്നു.ഉടൻ തന്നെ ഫഹ്‌നയെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഉറങ്ങാൻ പോകുന്നത് വരെ ഫഹ്‌നയും റഫീഖും തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് മാതാപിതാക്കൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ലൈംഗികാവശ്യം നിരാകരിച്ചതിലുള്ള വിരോധവും ഭാര്യയെ കുറിച്ചുള്ള സംശയവുമാണ് ഫഹ്നയുടെ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം ഓട്ടോറിക്ഷയിൽ കയറി പ്രതി ചെറുകരയിലെത്തിയ പ്രതി അവിടെ നിന്ന് ബസിൽ കയറി പെരിന്തൽമണ്ണയിലും പിന്നീട് മറ്റൊരു ബസിൽ മണ്ണാർക്കാട്ടും എത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ആവണക്കുന്നുള്ള വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയിൽനിന്ന് ഫഹ്‌നയുടെ ദേഹത്ത് നിന്ന് കാണാതായ ആഭരണങ്ങളും സംഭവ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.