ബിജെപി ഭരണത്തിൽ രാജ്യത്തെ ക്രിസ്ത്യാനികൾ സുരക്ഷിതർ,രാജ്യത്തെ നല്ലനിലയിൽ നയിക്കാൻ മോദിക്ക് മാത്രമേ കഴിയു,കർദിനാൾ ജോർജ് ആലഞ്ചേരി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിച്ച രാഷ്ട്രീയ നേതാവാണെന്നും രാജ്യത്തെ നല്ലനിലയിൽ നയിക്കാൻ മോദിക്ക് മാത്രമേ കഴിയുന്നുവെന്നും കർദിനാൾ ആലഞ്ചേരി.പൂർണമായി ബിജെപി ആധിപത്യം വരുന്നത് ന്യൂനപക്ഷങ്ങൾക്കു ആശങ്കയാകുമെന്ന് തനിക്കറിയില്ല. മുസ്ലിം രാജ്യങ്ങളിൽ നിന്ന് മറ്റുമതക്കാരെ തുരത്താറുണ്ട്. ആ ചിന്തയാകാം ന്യൂനപക്ഷങ്ങൾക്ക് ഭീഷണയാകും എന്ന മുസ്ലിങ്ങളുടെ ആശങ്കയ്ക്ക് പിന്നിൽ ജോർജ് ആലഞ്ചേരി പറഞ്ഞു.

ബിഷപ്പുമാരും വൈദികരും രാഷ്ട്രീയ തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച സന്ദേശം പരോക്ഷമായി കൈമാറുന്നില്ലേ എന്ന ചോദ്യത്തിന് ചില സംഭവവികാസങ്ങളോടും രാഷ്ട്രീയ നിലപാടുകളോടും ബിഷപ്പുമാരും വൈദികരും എങ്ങനെ പ്രതികരിക്കുന്നുവെന്നുവെന്ന് ചിലർ നിരീക്ഷിക്കുന്നുണ്ടാകും. എന്നാൽ അത്തരം നിലപാടുകൾ തെരഞ്ഞെടുപ്പു സമയങ്ങളിലല്ല സ്വീകരിക്കുന്നതെന്നും ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കർദിനാൾ ആലഞ്ചേരി പറഞ്ഞു.

‘നമ്മുടെ ജനങ്ങൾ വളരെ രാഷ്ട്രീയ ബോധമുള്ളവരാണ്. ഇക്കാലത്ത് അവർക്ക് ആരുടെയും നിർദ്ദേശങ്ങൾ ആവശ്യമില്ല. ഞങ്ങൾ ഒരിക്കലും ജനങ്ങളോട് ആർക്ക് വോട്ട് ചെയ്യണമെന്ന് പറയില്ല, കേരളത്തിൽ മൂന്നു മുന്നണികൾക്കും സാധ്യതയുണ്ട്. ഉത്തരേന്ത്യയിൽ ബിജെപിയും കേരളത്തിൽ എൽഡിഎഫും വിജയിച്ചത് ജനങ്ങൾക്ക് നന്മ ചെയ്തതുകൊണ്ടാണ്. ജനങ്ങൾക്ക് നല്ല കാര്യങ്ങൾ ചെയ്യുന്ന ഏത് പാർട്ടിയുമായും ആളുകൾ കൂടുതൽ അടുക്കും.

ചില സംഭവവികാസങ്ങളോടും രാഷ്ട്രീയ നിലപാടുകളോടും ബിഷപ്പുമാരും വൈദികരും എങ്ങനെ പ്രതികരിക്കുന്നുവെന്നുവെന്ന് ചിലർ നിരീക്ഷിക്കുന്നുണ്ടാകും. എന്നാൽ അത്തരം നിലപാടുകൾ തെരഞ്ഞെടുപ്പു സമയങ്ങളിലല്ല സ്വീകരിക്കുന്നത്.ബിജെപി ജനപിന്തുണ നേടുന്നതിൽ ബിജെപി വിജയിക്കും.ബിഷപ്പുമാരും വൈദികരും രാഷ്ട്രീയ തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച സന്ദേശം പരോക്ഷമായി കൈമാറുന്നില്ലേ എന്ന ചോദ്യത്തിന് മറുപടിയായി കർദിനാൾ ആലഞ്ചേരി പറഞ്ഞു.