കേരള സവാരിയെ തകർക്കാൻ യൂബറും ഒലയും ശ്രമിക്കുന്നതായി ആരോപണം

തിരുവനന്തപുരം : കേരള സവാരിയെ തകർക്കാൻ യൂബറും ഒലയും ശ്രമിക്കുന്നതായി ആരോപണം. കേരള സവാരിയിൽ രജിസ്റ്റർ ചെയ്ത ഡ്രൈവർമാരെ ഉപയോഗിച്ച്‌ കുത്തക കമ്പനികളായ യൂബറും ഒലയും കേരള സവാരിയെ തകർക്കാൻ നീക്കമെന്ന് പ്രൊജറ്റ് കോർഡിനേറ്റർ ജി അനിൽകുമാർ.ആപ്പിൽ രജിസ്റ്റർ ചെയ്തവരെ അവർ വിലക്കെടുത്ത് അപവാദ പ്രചരണം നടത്തുകയാണ്.

കുത്തക കമ്പനികളിൽ നിന്നും കേരളത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2022 ഓഗസ്റ്റിനു കേരള സവാരി പദ്ധതി സർക്കാർ ആരംഭിച്ചത്.2169 ഡ്രൈവർമാരാണ് പദ്ധതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 17750 യാത്രക്കാരും കേരളസവാരിയുടെ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്തിന് പുറമേ തൃശൂരിലേക്കും എറണാകുളത്തെയ്ക്കും ഇപ്പോൾ പദ്ധതി വ്യാപിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.പദ്ധതി മുന്നോട്ട് കൊണ്ട് പോകുന്നതിന്റെ ഭാഗമായി ആറ് മാസം കഴിഞ്ഞപ്പോൾ സർക്കാര്‍ വിലയിരുത്തലുകൾ നടത്തി പോരായ്മകൾ പരിഹരിക്കാനും മാറ്റം വരുത്താനുമുള്ള നടപടികൾ നടത്തുന്നുണ്ട്.

കമ്മീഷൻ പിടിക്കുന്നത് കുറവായതിനാൽ കേരള സവാരി ആപ്പിൽ ഓടാൻ ഡ്രൈവർമാർ തയ്യാറാണ്. കേരള സവാരിയെ കുറിച്ചുള്ള പരസ്യം കൂടുതൽ നൽകാൻ സർക്കാർ തയ്യാറാകണം.ലൊക്കേഷൻ കാണിക്കുന്നതിലടക്കമുള്ള സാങ്കേതിക പ്രശ്നം പരിഹരിക്കണം.കേരള സവാരി ആപ്പിൽ തുടക്കത്തിൽ രജിസ്റ്റർ ചെയ്തവർക്ക് ഇതുവരെ 4 ട്രിപ്പ് മാത്രമാണ് ലഭിച്ചെതെന്നും ഡ്രൈവർമാരുടെ പരാതിയിൽ അവശ്യപ്പെടുന്നു.