രുചികരവും ആരോഗ്യപ്രദവുമാണ്​ തികച്ചും നാടന്‍ രീതിയില്‍ തയ്യാറാക്കുന്ന ‘ പാനകം’

തികച്ചും നാടന്‍ രീതിയില്‍ ചെറുനാരങ്ങ ഉപയോഗിച്ചു തയ്യാറാക്കുന്ന ഒരു പാനീയമാണ് പാനകം.ഏലക്കായ, ശര്‍ക്കര, തുളസി, ജാതിക്കുരു എന്നിവയെല്ലാം തന്നെ ചേരുവയായുണ്ട്.ഒരു കാലത്ത് വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് ദാഹം അകറ്റാനായി നല്‍കിയിരുന്നതും ദക്ഷിണേന്ത്യയിലെ പല ക്ഷേത്രങ്ങളിൽ തീര്‍ത്ഥമായി നല്‍കിയിരുന്നതും ‘ പാനകം’ ആയിരുന്നു.

ദാഹം മാറ്റുന്നതിനോടൊപ്പം തന്നെ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങളും ഇത് നല്‍കുന്നുണ്ട്.ശരീരം ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്തുന്നതിനും നിര്‍ജലീകരണം തടയുന്നതിനും ഇത് സഹായിക്കുന്നുണ്ട്. രക്തസമ്മര്‍ദ്ദം നോര്‍മല്‍ ലെവലില്‍ ആക്കുന്നതിനും, ക്ഷീണവും തളര്‍ച്ചയും വേഗത്തില്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു.കുട്ടികള്‍ക്ക് നല്ല ഊര്‍ജ്ജം ലഭിക്കാനും ശരീരത്തിലെ ചൂട് ബാലന്‍സ് ചെയ്യുന്നതിനും ഇത് സഹായിക്കുന്നു.

കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ കഴിക്കാവുന്നതാണ്.ചേരുവകള്‍ കുറച്ച് അധികം ഉണ്ടെങ്കിലും തയ്യാറാക്കി എടുക്കാന്‍ വളരെ എളുപ്പമാണ്.ഇത് ഉണ്ടാക്കാന്‍ ശര്‍ക്കര, ഇഞ്ചി, ഏലക്കായ, ജാതിക്കകുരു, ചെറുനാരങ്ങ എന്നിവയാണ് വേണ്ടത്.

ഇത് ഉണ്ടാക്കാന്‍ ശര്‍ക്കര, ഇഞ്ചി, ഏലക്കായ, ജാതിക്കകുരു, ചെറുനാരങ്ങ എന്നിവയാണ് വേണ്ടത്. മധുരത്തിന്റെ അളവനുസരിച്ചു ശര്‍ക്കര ചീകി എടുത്ത് വെള്ളത്തിൽ കുതിര്‍ത്ത് എടുക്കുക.ഇതിലേയ്ക്ക് ഇഞ്ചി നീര്, ഏലക്കായ പൊടിച്ചത്,സാധാ തുളസി, നാരങ്ങ നീര് ,ഉണങ്ങിയ ജാതിക്കയുടെ കുരു പൊടിച്ചത് എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്യണം.ഇതിലേയ്ക്ക് രണ്ടോ മൂന്നോ ഇതള്‍ തുളയിലും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യണം. ഒരിക്കലും പഞ്ചസ്സാര ഉപയോഗിക്കരുത്.

നല്ല ചൂടുള്ള സമയത്ത് കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്.പഞ്ചസ്സാരയെ അപേക്ഷിച്ച് ശര്‍ക്കരയ്ക്ക് നിരവധി ഗുണങ്ങളാണ് ഉള്ളത്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും അനീമിയ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെ, ക്ഷീണം അകറ്റാനും കരള്‍ ശുദ്ധീകരിക്കാനും ഇത് സഹായിക്കുന്നുണ്ട്.