മണിക്കൂറിൽ 160 കിലോമീറ്റർ വേഗത,വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിനിടെ കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്യും.

വന്ദേഭാരത് ട്രെയിൻ കേരളത്തിന് അനുവദിച്ചതും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുമെന്നു റിപ്പോർട്ടുകൾ പുറത്തുവന്നതും തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. ഉടനെയെങ്ങും കേരളത്തിന് വന്ദേഭാരത് ട്രെയിൻ ഇല്ലെന്നായിരുന്നു ദിവസങ്ങൾക്ക് മുൻപ് വരെയുള്ള റിപ്പോർട്ടുകൾ.വന്ദേ ഭാരത് ഫ്ലാക് ഓഫ് ചെയ്യുന്നതിനൊപ്പം തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ, വർക്കല സ്റ്റേഷൻ നവീകരണം ഉൾപ്പെടെ ഉള്ള പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ തിരുവനന്തപുരം- കണ്ണൂർ റൂട്ടിലായിരിക്കും സർവീസ് നടത്തുക . കേരളത്തിലെ ട്രാക്കിന്റെ സാഹചര്യം കണക്കിലെടുത്തു 100 മുതൽ 110 കിലോമീറ്റർ വേഗതയാവും ഉണ്ടാകുക . പരമാവധി സ്ഥലങ്ങളിൽ പ്രധാനമന്ത്രി നേരിട്ടെത്തിയായിരുന്നു വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നത്.

തിരുവനന്തപുരത്തിനും കണ്ണൂരിനുമിടയിൽ പരമാവധി ആറ് സ്റ്റോപ്പുകൾ എന്ന കണക്കിലാകും സർവീസ് ആരംഭിക്കുക. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പ് നിശ്ചയിച്ചിരിക്കുന്നത്.തിരുവനന്തപുരം – കണ്ണൂർ വന്ദേ ഭാരത് എക്സ്പ്രസ് ഏഴ് മണിക്കൂർ കൊണ്ടു 501 കിമീ ദൂരം പിന്നിടും.വന്ദേഭാരതിന്റെ റേക്കുകൾ നാളെ ചെന്നൈയിൽ നിന്നും പുറപ്പെടും. പ്രാഥമിക ഘട്ടം പരീക്ഷ സർവീസ് തിരുവനന്തപുരത്തിനും ഷൊർണൂരിനുമിടയിൽ നടത്തും.