വന്ദേ ഭാരത്, തിരുവനന്തപുരം-കണ്ണൂർ 7 മണിക്കൂർ 10 മിനിറ്റ്

തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ ആദ്യ പരീക്ഷണയോട്ടത്തിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താൻ എടുത്തത് ഏഴ് മണിക്കൂർ 10 മിനിട്ട്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് രാവിലെ 5.08ന് യാത്ര തിരിച്ച വന്ദേ ഭാരത് ട്രെയിൻ കൊല്ലം, കോട്ടയം, എറണാകുളം നോർത്ത്, തൃശൂർ, തിരൂർ, കോഴിക്കോട് സ്റ്റേഷനുകളിൽ നിർത്തി ഉച്ചയ്ക്ക് 12.20ഓടെ കണ്ണൂരിലെത്തി.

ഈ മാസം 25ന് പ്രധാനമന്ത്രി ഔദ്യോഗികമായി കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. ട്രെയിനിന്റെ ഷെഡ്യൂളും സ്റ്റോപ്പുകളും യാത്രാനിരക്കും റെയിൽവെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും.തൃശൂരിലാണ് ക്രൂ ചേഞ്ച് ഉണ്ടാകുക.