നാളെ മുതൽ മിൽമ പാലിന് വില വീണ്ടും കൂട്ടുന്നു

തിരുവനന്തപുരം: മിൽമയുടെ പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധിക്കുന്നത്. മിൽമ റിച്ച് അര ലിറ്റർ പാക്കറ്റ് 29 രൂപയിൽ നിന്ന് 30 ആക്കി. 24 രൂപയായിരുന്ന മിൽമ സ്മാർട്ടിന്റെ വില 25 രൂപയാകും.

വിലയും ഗുണനിലവാരവും ഏകീകരിക്കുന്ന റീ പൊസിഷനിങ്ങിന്റെ ഭാഗമായാണ് വിലവർധന.വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് മിൽമയുടെ വിശദീകരണം.വിലവർധന നാളെ പ്രാബല്യത്തിൽ വരും.

എജന്റുമാരും ഹോട്ടലുടമകളും പാൽ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. മിൽമ പാൽ വില കൂട്ടിയത് അറിഞ്ഞിട്ടില്ലെന്ന് മന്ത്രി ചിഞ്ചുറാണി പ്രതികരിച്ചു.സർക്കാരിനെയും ഏജന്റുമാരെയും അറിയിക്കാതെയാണ് മിൽമ വില വർദ്ധിപ്പിച്ചത്.