ലൈം​ഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കുത്തി കൊലപ്പെടുത്തി

ഛത്തീസ്‌ഗഡ് : ജാഷ് പൂരിൽ ലൈം​ഗിക ബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തിൽ വിസമ്മതിച്ച ഭാര്യയെ ക്രൂരമായി മർദിച്ചു ഭർത്താവു കൊലപ്പെടുത്തി.ഭര്‍ത്താവ് ശങ്കര്‍ റാമിനെ പോലീസ് അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച വൈകുന്നേരം ഒരുമിച്ചിരുന്ന് മദ്യപിച്ച ശങ്കറും ഭാര്യ ആശാ ഭായിയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന ശങ്കറിന്റെ ആവശ്യം ആശാ ഭായി നിരസിച്ചു.

ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. തര്‍ക്കം രൂക്ഷമായതോടെ ആശാ ഭായി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഭര്‍ത്താവുണ്ടായ തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ആശാ ഭായി കിണറ്റിലേക്ക് എടുത്ത് ചാടി. തൊട്ടടുത്ത നിമിഷം ശങ്കര്‍ റാമും കിണറ്റിലേക്ക് എടുത്തുചാടി ഭാര്യയെ രക്ഷപെടുത്തി പുറത്ത് എത്തിച്ചു.കിണറിന് പുറത്തെത്തിച്ച ശേഷം ആശാ ഭായിയും ശങ്കര്‍ റാമും തമ്മില്‍ വീണ്ടും വഴക്കുണ്ടായി. വഴക്കിനൊടുവിൽ ശങ്കര്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിച്ചു ഭാര്യയെ കൊലപെടുത്തിയ ശങ്കര്‍ റാം രാത്രി മുഴുവന്‍ ഭാര്യയുടെ മൃതദേഹത്തിന് കാവലിരുന്നു.കൊലപാതക വിവരം അയല്‍വാസികൾ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ശങ്കര്‍ റാമിനെ അറസ്റ്റ് ചെയ്തു