വന്ദേഭാരത് എക്സ് പ്രസ്സ് തിരുവനന്തപുരം ടു കാസർകോഡ്, കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്.

തിരുവനന്തപുരം : കേരളത്തിൽ വന്ദേഭാരത് എക്സ്പ്രെസിന്റെ സർവീസ് കാസർകോഡ് വരെ നീട്ടിയതായി കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്.കണ്ണൂരിൽ അവസാനിക്കേണ്ട വന്ദേഭാരത് സർവീസ് കേരളത്തിന്റെ വടക്കെ അറ്റമായ കാസർകോഡാക്കി തീരുമാനിച്ചു.

70 മുതൽ 110 വരെയാണ് വന്ദേഭാരതത്തിന്റെ കേരളത്തിലെ സ്പീഡ്. എന്നാൽ റെയിൽവെയുടെ  വികസനങ്ങൾ ഫേസ് 1, ഫേസ് 2 ഘട്ടങ്ങളിൽ പൂർത്തിയാകുമ്പോൾ സംസ്ഥാനത്തിലൂടെയുള്ള വന്ദേഭാരത് സർവീസിന്റെ വേഗത 130ലേക്ക് ഉയരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള സർവീസിലെ ഇക്കോണമി ക്ലാസ് സീറ്റിനു ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഭക്ഷണമടക്കം 1,400 രൂപയാണ്.എസ്കിക്യൂട്ടീവ് ക്ലാസിന് 2,400 രൂപയാണ്.രണ്ട് കോച്ചുകളിലായി 2×2 എന്ന മാതൃകയിൽ 54 സീറ്റുകളാണ് എക്സിക്യൂട്ടിവ് ക്ലാസിൽ ഉണ്ടാകുക.3×2 എന്ന മാതൃകയിൽ 78 സീറ്റുകൾ വീതം 12 ഇക്കോണമി ക്ലാസുകളും മുന്നിലെയും പിന്നിലെയും എഞ്ചിനോട് ചേർന്ന് 44 സീറ്റ് വീതമുള്ള രണ്ട് ഇക്കോണമി കോച്ചുകളും വന്ദേഭാരതിലുണ്ട്.

കഴിഞ്ഞ ദിവസം നടത്തിയ വന്ദേഭാരതത്തിന്റെ കേരളത്തിൽ ആദ്യ ട്രയൽ റണ്ണിൽ ഏഴ് മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് ട്രെയിൻ കണ്ണൂരിലെത്തിയത്.രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ 12.10ന് കണ്ണൂരിൽ എത്തി.രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 12.30തോടെ കണ്ണൂരിലെത്തും. കാസർകോട്ടേക്ക് സർവീസ് നീട്ടുമ്പോൾ സമയക്രമത്തിൽ വീണ്ടും മാറ്റം വന്നേക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക്  കണ്ണൂരിൽ നിന്നാരംഭിക്കുന്ന വന്ദേഭാരത് രാത്രി 9.20ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും.

കേരളത്തിന്റെ ഔദ്യോഗിക ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 25ന് നിർവഹിക്കുമെന്ന് അശ്വിനി വൈഷ്ണവ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.വന്ദേഭാരതത്തിന്റെ ഫ്ലാഗ് ഓഫിനോടൊപ്പം റെയിൽവെയുടെ വിവിധ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് റെയിൽവെ മന്ത്രി വ്യക്തമാക്കി.