കേരളത്തിൽ എ ഐ ക്യാമറകൾ ഈ മാസം 20 മുതൽ ഷൂട്ടിംഗ് ആരംഭിക്കും

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഈ മാസം 20ന് ഷൂട്ട് തുടങ്ങും.ഏപ്രിൽ 20ന് വൈകിട്ട് മസ്ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കും.

സംസ്ഥാനവ്യാപകമായി 726 ആർട്ടിഫിഷ്യൽ കാമറകളാണ് ദേശീയ,സംസ്ഥാന പാതകളിൽ സ്ഥാപിച്ചിരിക്കുന്നത്. 675 എണ്ണം ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്തുന്നതിനും അപകടം ഉണ്ടാക്കിയ ശേഷം കടന്നുകളയുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനുമുള്ളവയാണ്.ക്യാമറയിൽ പതിയുന്ന നിയമ ലംഘനങ്ങൾ അതാത് സമയങ്ങളിൽ വാഹന ഉടമയുടെ മൊബൈലിലേക്ക് സന്ദേശമായി എത്തും. എല്ലാ ജില്ലകളിലും കൺട്രോൾ റൂം ഉണ്ടായിരിക്കും.

ഹെൽമെറ്റ് 500 , യാത്രയിൽ ഫോൺ ഉപയിഗിച്ചാൽ 2000 , ഓവർസ്പീഡ് 1500 , സീറ്റ്‌ ബെൽറ്റ് 500 , ബൈക്കിലെ മൂന്ന് പേരുടെ യാത്ര 1000 , തെറ്റായ പാർക്കിംഗ് 250 രൂപ ഫൈൻ.വാഹന നമ്പറും വാഹനത്തിലുള്ളവരുടെ ഫോട്ടോയും പതിയും.രാത്രിയിലും വാഹനത്തിനുള്ളിലെ ദൃശ്യങ്ങൾ വ്യക്തമായി പകർത്തും.ക്യാമറയുടെ 800 മീറ്റർ അകലെവരെയുള്ള നിയമ ലംഘനങ്ങളും കാമറ ഒപ്പിയെടുക്കും. ഒരാളുടെ ഒരു നിയമലംഘനം പല ക്യാമറയിൽ പതിഞ്ഞാലും അതിനെല്ലാം പെറ്റിയടിക്കും.

വിഷ്വൽസ് 5 വർഷം വരെ സൂക്ഷിക്കും.ട്രാഫിക് സിഗ്നൽ തെറ്റിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ മൊബൈലിലേക്ക് മെസ്സേജ് വരും. വിവരം പ്രത്യേക കോടതിയിലേക്ക് കൈമാറി പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ വീട്ടിൽ നോട്ടീസ് വരും.നിയമം ലംഘിക്കുന്ന വീഡിയോ തെളിവ് സഹിതം കോടതിയുൾപ്പെടെ എല്ലാ ഡിപ്പാര്ട്ടുമെന്റിലേക്കും അയക്കും,തെറ്റ് ആവർത്തിച്ചാൽ ലൈസൻസ് തന്നെ റദ്ദാക്കും.