സ്കൂൾ തുറക്കുന്നത് ജൂൺ ഒന്നിനുതന്നെ, മെയ് 20ന് എസ്എസ്എൽസി ,മെയ് 25ന് പ്ലസ് ടു പരീക്ഷകളുടെ ഫലം അറിയാം, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.മെയ് 20ന് എസ്എസ്എൽസി പരീക്ഷ ഫലം മെയ് 20നും മെയ് 25ന് പ്ലസ് ടു പരീക്ഷ ഫലവും പ്രഖ്യാപിക്കും.

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.മെയ് 20ന് മുമ്പ് സ്കൂളുകളിൽ പിടിഎ യോഗം ചേരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകും. എൺപത് ശതമാനത്തോളം പാഠപുസ്കങ്ങൾ എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാഠപുസ്തകം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് 25 ലക്ഷം വിദ്യാർത്ഥികൾ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരത്തിലൊരു സംഭവം രാജ്യത്ത് ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.