കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന് ഊമകത്ത് ലഭിച്ചതായി കെ. സുരേന്ദ്രൻ

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന് ഊമക്കത്ത് ലഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

കത്ത് എഡിജിപി ഇന്റലിജൻസിന് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ അതീവ ഗൌരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിനു ശേഷമുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുമെന്ന്  ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ് കുമാർ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു