എന്റെ ജീവിതത്തിലെ എക്കാലത്തെയും ബെസ്റ്റ് ഫ്രണ്ട് എന്റെ ഉമ്മയായിരുന്നു,മമ്മൂട്ടി

“എന്റെ ഉമ്മ ഒരു പാവമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍, എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് നിറയും. എന്റെ സിനിമയില്‍ ഏതാണ് ഇഷ്ടം. എന്റെ ഏതു കഥാപാത്രമാണ് കൂടുതല്‍ മികച്ചത് എന്നാരെങ്കിലും ചോദിച്ചാലും ഉമ്മ കൈമലര്‍ത്തും, അങ്ങനൊന്നും പറയാന്‍ ഉമ്മയ്ക്ക് അറിയല്ല.

എന്റെ ജീവിതത്തിലെ എക്കാലത്തെയും ബെസ്റ്റ് ഫ്രണ്ട് എന്റെ ഉമ്മയായിരുന്നു,ഉമ്മയ്ക്ക് എന്നെ ഒട്ടും ഇഷ്ടമില്ല. മറ്റ് മക്കളോടാണ് കൂടുതല്‍ സ്നേഹം’ എന്ന് പറഞ്ഞ് ഞാനിടയ്ക്ക് ഉമ്മയെ പ്രകോപിപ്പിക്കും. അപ്പോഴും ഉമ്മ ചിരിക്കും.കുറച്ച് ദിവസം തന്റെ വീട്ടില്‍ വന്ന് താമസിക്കുമ്പോള്‍ ഉമ്മയ്ക്ക് തോന്നും ഇളയ മകന്റെ അടുത്തേയ്ക്ക് പോകണമെന്ന്, ‘എന്നെ അവിടെക്കൊണ്ടാക്ക്’ എന്ന് പറഞ്ഞ് ബഹളം തുടങ്ങും. ഒരാഴ്ച അവിടെ താമസിച്ചു കഴിഞ്ഞ് അടുത്ത മകന്റെ വീട്ടിലേക്ക് പോകും.

എല്ലാ വീടുകളിലുമായി പറന്ന് നടന്ന് എല്ലായിടത്തും തന്റെ കണ്ണ് എത്തുന്നുണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ് ഉമ്മ.”

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിലിന്റെ കബറടക്കം വെള്ളിയാഴ്ച 4 മണിയോടെ ചെമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു. മമ്മൂട്ടിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം സുരേഷ് ഗോപി, സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍, മന്ത്രിമാരായ വി.എന്‍.വാസവന്‍, പി.പ്രസാദ് എം.പിമാരായ ജോസ്.കെ.മാണി, എ.എ.റഹിം എന്നിവർ കബറടക്കത്തിൽ പങ്കെടുത്തു.