മമ്മൂട്ടിയുടെ ഉമ്മയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് കമല്‍ഹാസന്‍.സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സിനിമാ മേഖലയില്‍ നിന്ന് നിരവധി പേരാണ് മമ്മൂട്ടിയുടെ മാതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. വളർച്ച കാണാൻ മാതാപിതാക്കൾ കൂടെയുണ്ടാവുക എന്നത് ഏതു മക്കളുടെയും ഭാഗ്യമാണ്.ഈ കാര്യത്തിൽ ഏറ്റവും ഭാഗ്യവാനാണ് നമ്മുടെ പ്രിയപ്പെട്ട മമ്മൂക്ക.
എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു് ഇന്ത്യൻ സിനിമയുടെ നിറുകയിൽ എത്തിയപ്പോഴും തനിക്ക് കൂട്ടായിട്ട് പ്രാര്ഥനയായിട്ട് ഉമ്മ കൂടെയുണ്ട് എന്ന ധൈര്യം കുറച്ചൊന്നുമായിരിക്കില്ല മമ്മൂക്കയെ സഹായിച്ചിട്ടുണ്ടാവുക.ആ ഉമ്മയുടെ വിശാലമായ സ്നേഹവും, ലാളനയും ,ശാസനയും എത്രത്തോളം അനുഭവിച്ചിട്ടായിരിക്കാം ഇത്രയും മനോഹരമായ വ്യക്തിത്വമായി മമ്മൂക്കയെ വാർത്തെടുക്കാൻ സഹായിച്ചിട്ടുണ്ടാവുക
ജീവിച്ചിരിക്കുന്ന സമയത്ത് മകന്റെ ഉയരങ്ങള്‍ കാണാന്‍ കഴിഞ്ഞ ഉമ്മ സംതൃപ്തിയോടെയായിരിക്കും ഈ ലോകത്തോട് വിടവാങ്ങിയുട്ടുള്ളത് എന്ന് കമലഹാസൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ” ‘പ്രിയപ്പെട്ട മമ്മൂക്ക, താങ്ങളുടെ മാതാവിന്റെ വിയോഗത്തെപറ്റി അറിഞ്ഞു. നിങ്ങള്‍ ഭാഗ്യവാനാണ്. ജീവിച്ചിരിക്കുന്ന സമയത്ത് നിങ്ങളെത്തിയ ഉയരങ്ങള്‍ കാണാന്‍ ഉമ്മയ്ക്ക് സാധിച്ചു. വലിയ സംതൃപ്തിയോടെയാകും അവര്‍ ഈ ലോകത്തോട് വിടവാങ്ങിയത്. നിങ്ങളുടെ വേദനയെ സമയത്തിന് മാത്രമേ സുഖപ്പെടുത്താനാകൂ. ആ വേദനയില്‍ ഞാനും പങ്കുചേരുന്നു ” കമല്‍ ഹാസന്‍ എഴുതി.
ചെമ്പ് പാണപറമ്പില്‍ പരേതനായ ഇസ്മായിലിന്റെ ഭാര്യയായ ഫാത്തിമയ്ക്ക് മഹാ നടൻ മമ്മൂട്ടിയെ കൂടാതെ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവർ മക്കളായുണ്ട്. നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, മഖ്ബൂല്‍ സല്‍മാന്‍, അഷ്‌കര്‍ സൗദാന്‍ തുടങ്ങിയവര്‍ കൊച്ചുമക്കളാണ്.