ഹൃദയാഘാതം; കിം കർദാഷിയാന്റെ രൂപസാദൃശ്യമുള്ളമോഡൽ ക്രിസ്റ്റീന ആഷ്ടെൻ ഗൂർകാനി അന്തരിച്ചു

പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മോഡലും കിം കർദാഷിയാനുമായി രൂപസാദൃശ്യവുമുള്ള ക്രിസ്റ്റീന ആഷ്ടെൻ ഗൂർകാനി അന്തരിച്ചു. 34 വയസായിരുന്നു. ക്രിസ്റ്റീനയുടെ മരണവാർത്ത ഏപ്രിൽ 26 ന് അവരുടെ കുടുംബം ഇൻസ്റ്റാഗ്രാമിലൂടെയും ഒരു GoFundMe പേജിലൂടെയും പങ്കുവയ്ക്കുകയായിരുന്നു.

ഇൻസ്റ്റാഗ്രാമിൽ 6.20 ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് ക്രിസ്റ്റീനയ്ക്ക് ഉള്ളത്. ഏപ്രിൽ 20 ന് പുലർച്ചെയാണ് മരണം നടന്നത്. മേയ് നാലിനാണ് ക്രിസ്റ്റീനയുടെ സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് സർജറിയാൻ ക്രിസ്റ്റീനയുടെ മരണത്തിന് കാരണമെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്.

കെ–പോപ് സൂപ്പർഗ്രൂപ്പായ ബിടിഎസ് താരം ജിമിനുമായി ഏറെ സാദൃശ്യമുള്ള 22 കാരനായ സെയിന്റ് വോൺ കൊലുസി കൂടുതൽ സാമ്യം ലഭിക്കാൻ 2.20 ലക്ഷം ഡോളർ ചെലവഴിച്ച് 12 പ്ലാസ്റ്റിക് സർജറി നടത്തിയതിന് ശേഷമുണ്ടായ ഇൻഫെക്‌ഷനെത്തുടർന്ന് കഴിഞ്ഞ ആഴ്ച  മരണമടഞ്ഞിരുന്നു.