ന്യൂഡൽഹി: കൂടെ താമസിച്ച പങ്കാളിയെ കൊലപ്പെടുത്തിയ പരോളിൽ ഇറങ്ങിയ പ്രതി 26 വയസ്സുകാരനെ ഡൽഹിപോലിസ് അറസ്റ്റു ചെയ്തു.ഉത്തരാഖണ്ഡിലെ മിരാജ്‌പുർ സ്വദേശിനിയായ രോഹിന നാസിനെ കൊലപ്പെപ്പെടുത്തിയ കേസിലാണ് ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയായ വിനീത് പൻവാറിനെ ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
രോഹിന വിനീതിനെ വിവാഹത്തിനായി സമ്മർദം ചെലുത്തിയതാണ് കൊലപാതകത്തിനു കാരണമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്. രോഹിന നാസിന്റെ മൃതദേഹം കരവൽ നഗറിലെ കൃഷ്ണ പബ്ലിക് സ്‌കൂളിന് സമീപം ഏപ്രിൽ 12 നാണ് കണ്ടെത്തിയത്. രോഹിനയുടെ കൊലപാതകത്തിനു പിന്നിൽ കാമുകൻ വിനീത് പൻവാർ ഇയാളുടെ സഹോദരൻ മോഹിത്ത് സഹോദരി പാരുൾ ഇവരുടെ സുഹൃത്ത് ഇർഫാൻ എന്നിവരാണെന്ന് പോലീസ് കണ്ടെത്തി.
സംഭവത്തിൽ പാരുൾ, മോഹിത്ത്, ഇർഫാൻ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിനീത് ഒളിവിലായിരുന്നു. ഇയാൾ ലോണിക്കു സമീപമുണ്ടെന്ന സൂചനയെ തുടർന്നു പോലീസ് നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്. രോഹിനയെ താൻ 2017ൽ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട രോഹിനയോടൊപ്പം താമസം ആരംഭിച്ചു.വിനീത് ബാഗ്പതിലെ ഒരു കൊലപാതകക്കേസിൽ . വിനീത് നേരത്തെ പ്രതിയാകുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സമയം വിനീതിന്റെ സഹോദരി പാരുളിനൊപ്പമായിരുന്നു രോഹിന താമസിച്ചിരുന്നത്.
2022 ൽ പരോളിൽ പുറത്തിറങ്ങിയ വിനീത് ഗാസിയാബാദിലെ ഒരു എൻജിനീയറിങ് കോളജിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു.ഇതിനിടെയാണ് ഇയാൾ വീണ്ടും കൊലനടത്തിയത്. രോഹിനയെ കൊലപ്പെടുത്തുന്നതിന് മുൻപ് വിനീത് തന്റെ സഹോദരൻ മോഹിത്ത്, സഹോദരി പാരുൾ എന്നിവരുമായി ഗൂഢാലോചന നടത്തിയിരുന്നു. ഫർഷ് ബസാറിലെ തെലിവാരയിൽവച്ച് രോഹിനയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കരവൽ നഗറിലെ ശിവ് വിഹാറിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു