സിനിമ കാണാൻ തീയേറ്ററുകളിൽ ആളില്ല,എന്നിട്ടും സൂപ്പർ താരങ്ങൾ വാങ്ങുന്നത് കോടികൾ,മലയാള സിനിമ പ്രതിസന്ധിയിലേക്കോ

ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ പുറത്തിറങ്ങിയ എല്ലാ മലയാള സിനിമകളും തിയേറ്ററില്‍ പരാജയമാണ്.കഴിഞ്ഞ നാലു മാസത്തിനിടെ ഇറങ്ങിയ 70ല്‍ അധികം സിനിമകളില്‍ ആകെ വിജയിച്ചത് ‘രോമാഞ്ചം’ മാത്രമാണ്. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രം 64 കോടി ഇതുവരെ ബോക്‌സോഫീസില്‍ നിന്നും നേടി.

കഴിഞ്ഞ മാസം മാത്രം മലയാള സിനിമയ്ക്ക് സംഭിച്ച നഷ്ടം 200 കോടി രൂപയാണ്. ചെറിയ ബജറ്റുകളിൽ ഒരുങ്ങുന്ന മലയാള സിനിമകളുടെ ബജറ്റിന്റെ 60 ശതമാനവും പ്രധാന താരത്തിനുള്ള പ്രതിഫലത്തിന്റെ ഇനത്തിലാണ് പോകുന്നുതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ തിയേറ്ററില്‍ തകര്‍ന്നടിഞ്ഞെങ്കിലും സിനിമയുടെ ബജറ്റിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് ഓരോ സൂപ്പർ സ്റ്റാറും വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാള സിനിമയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് മോഹന്‍ലാല്‍ ആണ്.  2019ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’ ആണ് മോഹന്‍ലാലിന്റെ അവസാനത്തെ തിയേറ്റര്‍ വിജയം നേടിയ ചിത്രം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മൂന്ന് സിനിമകളും ഫ്‌ളോപ്പ് ആയിരുന്നു. ഈ വര്‍ഷം ആദ്യം എത്തിയ ‘എലോണ്‍’ എന്ന സിനിമ താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമാണ്.

മമ്മൂട്ടിയുടെ ഈ വര്‍ഷം പുറത്തിറങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം മികച്ച പ്രതികരണങ്ങള്‍ നേടിയെങ്കിലും തിയേറ്ററില്‍ വലിയ വിജയം നേടിയില്ല. പൃഥ്വിരാജിന്റെ കഴിഞ്ഞ വർഷത്തെ മിക്ക സിനിമകളും പരാജയങ്ങളാണ്.കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ഇരുതാരങ്ങളുടെയും ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകള്‍ ഫ്‌ളോപ്പുകള്‍ ആയിരുന്നു.

ഇനിയും താരങ്ങളുടെ പ്രതിഫലം കേട്ടാലോ, മോഹന്‍ലാല്‍ 20 കോടി, മമ്മൂട്ടി 15 കോടി, ദിലീപ് 12 കോടി, പൃഥ്വിരാജ് 7.5 കോടി,സുരേഷ് ഗോപി 5 കോടി,കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി എന്നിവര്‍ മൂന്ന് കോടി, ടൊവിനോ തോമസ് രണ്ട് കോടി, ഷെയ്ന്‍ നിഗം, ബേസില്‍ ജോസഫ് എന്നിവര്‍ഒരു സിനിമയ്ക്കായി വാങ്ങുന്നത് 75 ലക്ഷം രൂപ, നടിമാരും പ്രതിഫലത്തിന്റെ കാര്യത്തിൽ ഒട്ടും പുറകിലല്ല,പാര്‍വതി തിരുവോത്ത് 75 ലക്ഷം,ഭാവന 50 ലക്ഷം .ഇതാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.