ഡ്രൈവിങ് ടെസ്റ്റ് വേണ്ട ലൈസൻസ് എടുക്കാം,യുഎഇ യില്‍ 43 രാജ്യങ്ങൾക്കനുമതി

ദുബൈ: ടെസ്റ്റുകളില്ലാതെ നാട്ടിലെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് യുഎഇയിലെ ലൈസന്‍സ് സ്വന്തമാക്കാവുന്ന രാജ്യങ്ങളുടെ പട്ടിക യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

യുഎഇ സര്‍ക്കാര്‍ അംഗീകരിച്ച 43 രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ മര്‍ഖൂസ് സേവനം ഉപയോഗിച്ച് തങ്ങളുടെ നാട്ടിലെ ഡ്രൈവിങ് ലൈസന്‍സുകള്‍ യുഎഇ ലൈസന്‍സാക്കി മാറ്റാം.താമസ വിസയുള്ള പ്രവാസികള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

യു എസ്‌ എ, ഫ്രാൻസ് , ഐർലൻഡ് , ജപ്പാൻ , ജർമ്മനി , സ്വിറ്റ്സർലൻഡ് , ബെൽജിയം , ഇറ്റലി ,സ്വീഡൻ , സ്പെയിൻ ,നോർവേ ,ന്യൂസിലാൻഡ് ,റൊമാനിയ ,സിംഗപ്പൂർ ,ഹോങ്കോങ് ,നെതെർലാൻഡ് ,ഡെന്മാർക് ,ഓസ്ട്രിയ ,ഫിൻലൻഡ്‌ ,യു കെ ,തുർക്കി ,കാനഡ ,പോളണ്ട് ,സൗത്ത്ആഫ്രിക്ക ,ഓസ്ട്രേലിയ ,ഐസ്‌ലാൻഡ് ,മാൾട്ട ,മോണ്ടെനെൻഗ്രോ ,ലുധിയാന ,ല്യൂക്സുംബർഗ് ,സൈപ്രസ് ,ലാത്വിയ ,സെർബിയ ,സ്ലൊവാക്യ , ബൾഗേറിയ ,സ്ലോവേനിയ ,ഉക്രൈൻ ,ഗ്രീസ് ,ഹംഗറി ,ചൈന ,പോർട്ടുഗൽ ,അൽബേനിയ ,എസ്റ്റോണിയ എന്നിവയാണ് ടെസ്റ്റില്ലാതെ ലൈസൻസ് ലഭിക്കുന്ന രാജ്യങ്ങൾ