കുട്ടിയുമായുള്ള ഇരുചക്രവാഹന യാത്ര പിഴ വേണ്ടെന്ന് സർക്കാർ

തിരുവനന്തപുരം : കുട്ടിയുമായി ഇരുചക്രവാഹനത്തില്‍ പോകുന്ന മാതാപിതാക്കളില്‍ നിന്നും തൽക്കാലം പിഴ ഈടാക്കേണ്ട എന്ന തിരുമാനം ഗതാഗത വകുപ്പ് എടുത്തേക്കുമെന്ന് സൂചന. കുട്ടിയുമായി ഇരുചക്രവാഹനത്തില്‍ പോകുന്നവരോട് പിഴ ഈടാക്കണ്ടന്ന് സര്‍ക്കാരും , എന്നാല്‍ രാജ്യത്തെങ്ങും നിയമം നിലനില്‍ക്കുന്നത് കൊണ്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുക മാത്രമേ ഇക്കാര്യത്തില്‍ നിര്‍വ്വഹമുള്ളുവെന്നാണ് മോട്ടോര്‍ വാഹന വകുപ്പും പറയുന്നു.

സാമ്പത്തിക പരാധീനതകള്‍ ഉള്ളത്‌കൊണ്ടാണ് കുടുംബങ്ങള്‍ തങ്ങളുടെ യാത്രക്കായി ഇരു ചക്രവാഹനങ്ങളെ ആശ്രയിക്കുന്നത്. കുട്ടികളെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നത് നിയമലംഘനമായി കണ്ട് പിഴ ഈടാക്കിയില്‍ അത് കാര്‍ വാങ്ങാന്‍ ശേഷിയില്ലാത്ത സമൂഹത്തിലെ ഭൂരിപക്ഷം ആളുകളെയും ബാധിക്കുമെന്നത് കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തിരുമാനം കൈക്കൊണ്ടത്.

ഇരു ചക്രവാഹനങ്ങളില്‍ ഇപ്പോള്‍ രണ്ടുപേര്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുളളുവെന്ന കര്‍ശന നിയമം രാജ്യത്തുണ്ട്. കേരളത്തിന് മാത്രമായി ഇതു മാറ്റാന്‍ കഴിയില്ല. അത് കൊണ്ട് ഇക്കാര്യത്തില്‍ കേന്ദ്രത്തെ സമീപിക്കാനാണ് കേരളത്തിന്റെ തിരുമാനം. മാതാപിതാക്കള്‍ക്കൊപ്പം ഒരു കുട്ടിയെന്നോ, അല്ലെങ്കില്‍ അച്ഛനോ അമ്മയ്ക്കോ ഒപ്പം രണ്ട് കുട്ടികള്‍ എന്ന നിര്‍ദേശമോ കേരളം മുന്നോട്ട് വയ്ക്കും