ജന്തർ മന്തറിൽ പോലീസും ​ഗുസ്തി താരങ്ങളും തമ്മിൽ സംഘർഷം.

ന്യൂ‍ഡൽഹി: ഗുസ്തി താരങ്ങൾ സമരം ചെയ്യുന്ന ജന്തർ മന്തറിൽ പോലീസും ​ഗുസ്തി താരങ്ങളും തമ്മിൽ സംഘർഷം. പോലീസും ​ഗുസ്തി താരങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ബ്രിജ് ഭൂഷനെതിരെ ​സമരം നടക്കുന്ന സമരവേദിയിലേക്ക് കിടക്കകളുമായി ആം ആദ്മി പാർട്ടി നേതാക്കൾ എത്തിയെങ്കിലും പോലീസ് സമരവേദിയിലേക്ക് പ്രവേശിപ്പിച്ചില്ല. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സംഘർഷമുണ്ടായത്.

ആം ആദ്മി പാർട്ടി നേതാക്കളെ സമരവേദിയിലേക്ക് കടത്തിവിടാത്തതിനെച്ചൊല്ലി പോലീസുമായുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ​ഗുസ്തി താരങ്ങൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.പോലീസ് മർദ്ദിച്ചെന്ന് ​ഗുസ്തി താരങ്ങൾ പറഞ്ഞു.

പോലീസ് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നുവെന്ന് മുൻപ് ​ഗുസ്തി താരങ്ങൾ ആരോപിച്ചിരുന്നു. ഗുസ്തി താരങ്ങൾക്ക് ആറുമണിക്ക് ശേഷം ജന്തർ മന്തറിലേക്ക് പുറത്ത് നിന്നുള്ള ആളുകൾക്ക് പ്രവേശനമില്ലെന്നാണ് പോലീസ് പറയുന്നത്.തങ്ങൾക്ക് ജനങ്ങളുടെ പിന്തുണ വേണമെന്നും രാജ്യം ഒന്നടങ്കം തങ്ങൾക്കൊപ്പം നിൽക്കണമെന്നും ​ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടു.