ഇംഫാൽ: മെയ്തി വിഭാഗങ്ങൾക്ക് പട്ടികവർഗ പദവി നൽകുന്നതിനെതിരായ പ്രതിഷേധം വ്യാപക സംഘർഷങ്ങൾക്ക് ഇടയാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി ബീരേൻ സിങ്ങുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. കനത്ത ജാഗ്രതയിലാണ് മണിപ്പൂർ.
എന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂവെന്ന് ബോക്സിങ് ഇതിഹാസം മേരി കോം ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസത്തേക്ക് മൊബൈൽ ഇൻ്റർനെറ്റ് സേവനം റദ്ദാക്കി. മെയ്തി വിഭാഗം പട്ടികവർഗ പദവി ആവശ്യപ്പെട്ടതോടെയാണ് പ്രതിഷേധം ഉണ്ടായത്.കഴിഞ്ഞദിവസം ഓൾ ട്രൈബൽ സ്റ്റുഡൻ്റ് യൂണിയൻ മണിപ്പൂർ (എടിഎസ്യുഎം) നടത്തിയ മാർച്ചിനു പിന്നാലെ സംഘർഷം രൂക്ഷമായി.
മ്യാൻമാർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ അനധികൃതമായ കുടിയേറ്റം മൂലം ബുദ്ധിമുട്ട് നേരിടുന്നുവെന്നാണ് മെയ്തി സമുദായത്തിൻ്റെ പരാതി. നിലവിലെ നിയമപ്രകാരം ഹൈറേഞ്ച് മേഖലകളിൽ മെയ്തി സമുദായക്കാർക്ക് താമസിക്കാൻ അനുവാദമില്ല. ആയിരങ്ങളാണ് പ്രതിഷേധത്തിൻ്റെ ഭാഗമായത്. പ്രതിഷേധം ഗോത്ര- ഗോത്ര ഇതര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് ഇടയാക്കുകയായിരുന്നു.
മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനവും മെയ്തി സമുദായക്കാരാണ്. മണിപ്പൂർ താഴ്വരയിലാണ് ഇവരുടെ വാസം. 40000 ത്തോളം പേരെ സൈനിക ക്യാമ്പുകളിലേക്കും സർക്കാർ ഓഫീസുകളുടെ പരിസരത്തേക്കും മാറ്റിപ്പാർപ്പിച്ചു.എട്ടു ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഷേധം വ്യാപക സംഘർഷങ്ങൾക്ക് ഇടയാക്കിയതോടെ മണിപ്പൂർ രിൽ കനത്ത ജാഗ്രതയിലാണ് . സംഘർഷമേഖലകളിൽ കരസേനയും അസം റൈഫിൾസും ഫ്ലാഗ് മാർച്ച് നടത്തി. പരമാവധി പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സൈന്യം ശ്രമമാരംഭിച്ചു.