കൊച്ചി : മലയാള സിനിമയിലെ താരങ്ങൾ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവദം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.മലയാള സിനിമയിലെ ലഹരി ഉപയോഗം വർധിച്ചുവരികയാണെന്ന് വെളിപ്പെടുത്തി നടൻ ബാബുരാജ്.
ലഹരി ഉപയോഗം പണ്ടും ഉണ്ടായിരുന്നെങ്കിലും എല്ലാത്തിനും ഒരു മറയുണ്ടായിരുന്നു. ഇപ്പോൾ ആ മറ മാറി പരസ്യമായി ചെയ്യാൻ തുടങ്ങി. അമ്മ സംഘടനയിൽ ആരൊക്കെ ലഹരി ഉപയോഗിക്കുന്നു എന്നതിന്റെ മുഴുവൻ ലിസ്റ്റുമുണ്ട്. വ്യക്തികൾക്ക് എന്തും ചെയ്യാം. എന്നാൽ, ജോലി സ്ഥലത്ത് ഉപയോഗിക്കുമ്പോഴാണ് പ്രശ്നം. ജോലി കഴിഞ്ഞ് പോയി ഇഷ്മുള്ളത് ചെയ്യാം. നമുക്ക് നിമയവിരുദ്ധമായ പല കാര്യങ്ങളും മറ്റു പല രാജ്യങ്ങളിലും ലീഗലാണ്. ജോലിക്ക് വിളിക്കുമ്പോൾ ഫോണെടുക്കൂ. ഇതാണ് നിർമാതാക്കൾ പറഞ്ഞതെന്നും ബാബുരാജ് കൂട്ടിച്ചേർത്തു.
ഒരു പ്രാവശ്യം എക്സൈസ് ചെയ്‌സ് ചെയ്തെത്തിയത് വലിയൊരു നടന്റെ വണ്ടിക്ക് പിറകെയാണ്. ആ വണ്ടി നിർത്തി തുറന്നിരുന്നെങ്കിൽ മലയാളം ഇൻഡസ്ട്രി അന്ന് തീരുമായിരുന്നു. ആ ഉദ്യോഗസ്ഥൻ ചെയ്യുന്ന ജോലി വെറുതെയായാലോ എന്നു കരുതിയിട്ടാവാം അതെല്ലാം അവിടെവച്ച് നിന്നതെന്നും ഇതൊക്കെ നഗ്നമായ സത്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഏപ്രിൽ 25നാണ് നടൻമാരായ ശ്രീനാഥ് ഭാസിയെയും ഷെയ്ൻ നിഗമിനെയും സിനിമ സംഘടനകൾ വിലക്കിയത്. സിനിമ പിന്നണി പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക , താരസംഘടനായ അമ്മ, നിർമാതാക്കളുടെ സംഘടന എന്നിവർ സംയുക്തമായാണ് രണ്ട് നടൻമാരുടെയും കാര്യത്തിൽ കടുത്ത തീരുമാനമെടുത്തത്. ഇരു നടൻമാരുമായും സഹകരിക്കില്ലെന്നാണ് സംഘടനകൾ അറിയിച്ചത്.
തനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നാണ് ഷെയ്ൻ നിഗം പറയുന്നത്.താരസംഘടനയായ അമ്മയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി അപേക്ഷ നൽകിയത് വലിയ വിവാദമായി.അതുവരെ അമ്മയിൽ അംഗത്വം എടുക്കാതിരുന്ന ശ്രീനാഥ് ഭാസി പ്രതിസന്ധി ഘട്ടത്തിൽ സംഘടനയെ സമീപിച്ചതാണ് വിവാദമായത്. ഷെയിൻ ആദ്യമെ തന്നെ അമ്മ സംഘടനയിൽ അംഗമാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്ന നടിമാരുമായും നടന്മാരുമായും സഹകരിക്കില്ലെന്നും അങ്ങനെയുള്ളവരുടെ പേര് സർക്കാരിന് നൽകുമെന്നും സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.