താനൂര്‍ ബോട്ട് അപകടം, ബോട്ട് ഉടമ നാസര്‍ പോലീസ് പിടിയില്‍

മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തിനു കാരണമായ ‘അറ്റ്‌ലാന്റിക്’ ബോട്ടിന്റെ ഉടമ നാസറിനെ കോഴിക്കോട് എലത്തൂരില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഞായറാഴ്ച രാത്രി മുതല്‍ ഒളിവില്‍ പോയ നാസറിനെ പോലീസ് കണ്ടെത്തിയത്. കോഴിക്കോട് ഒരു വീട്ടില്‍ ഒളിവിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പിടിയിലായത്.

തിങ്കളാഴ്ച ഉച്ചയോടെ നാസറിന്റെ കാര്‍ പോലീസ് കസ്റ്റടിയിലെടുത്തിരുന്നു. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോൾ കിട്ടിയ കൊച്ചിയിലുണ്ടെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസാണ് ഇയാളുടെ കാര്‍ കണ്ടെത്തുന്നത്. കാറിനുള്ളില്‍നിന്ന് നാസറിന്റെ ഫോണും കണ്ടെടുത്തിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെ നാസറിന്റെ കാര്‍ പോലീസ് കസ്റ്റടിയിലെടുത്തിരുന്നു. നാസറിന്റെ സഹോദരന്‍ സലാം, സഹോദരന്റെ മകന്‍, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരെ കൊച്ചി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.