പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ

ഇസ്ലാമബാദ് : ഇസ്ലാമബാദ് ഹൈക്കോടതി വളപ്പിൽ വെച്ചാണ് മുൻ പാക് പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു,അറസ്റ്റിന് പിന്നാലെ ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐയുടെ നേതാക്കളും പ്രവർത്തകും കോടതിയുടെ സമീപത്ത് പ്രതിഷേധിക്കുകയാണ്. അൽ-ഖാദിർ ട്രസ്റ്റ് കേസിലാണ് പോലീസ് സേനയായ റേഞ്ചേഴ്സ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.