കർണാടക ലീഡ് നിലയില്‍ കോൺഗ്രസ് മുന്നേറുന്നു

ബെംഗളൂരു  : കർണാടകത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ട് മണിയ്ക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. വോട്ടെണ്ണൽ തുടങ്ങി രണ്ടു മണിക്കൂറിലേക്കു അടുക്കുമ്പോൾ കോൺഗ്രസ് 129 സീറ്റുകളിലും ബിജെപി 75 സീറ്റുകളിലും ലീഡ് ചെയ്യുന്നു.കർണാടക കോൺഗ്രസ് പ്രസിഡൻറ് ഡികെ ശിവകുമാർ കനകപുര മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു.

ജെഡിഎസ് 17 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 224 മണ്ഡലങ്ങളിൽ 2163 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്.ഇതുവരെ കർണാടകയിൽ തുടർ ഭരണം ഉണ്ടായിരുന്നില്ല. കോൺഗ്രസിന് അനുകൂലമായാണ് കാര്യങ്ങൾ നീങ്ങുന്നത് എന്നാണ് സൂചന