പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവം: യുവാവ് അറസ്റ്റിൽ

കട്ടപ്പന ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വണ്ടൻമേട് പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. പതിനേഴുകാരിയായ പെൺകുട്ടി ഫെബ്രുവരി 10നാണ് ആൺകുഞ്ഞിനു ജന്മം നൽകിയത്. ഒപ്പം താമസിച്ചിരുന്ന ഇരുപതുകാരനായ യുവാവാണു പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ്‌ലൈൻ പ്രവർത്തകർ ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.