അമ്മയുടെ സ്നേഹത്തിനും കരുതലിനും മുന്നിൽ എല്ലാ മക്കളും എപ്പോഴും കുഞ്ഞുങ്ങളാണ്. അമ്മമാർ നൽകുന്ന സ്നേഹം മക്കളിൽ നിന്ന് തിരികെ ലഭിക്കുന്നതിനേക്കാൾ വലുതായി മറ്റൊരു സന്തോഷവും അമ്മമാർക്ക് ഇല്ല. അമ്മയെ സ്നേഹിക്കാനും ആശംസിക്കാനും പ്രത്യേക ഒരു ദിവസം വേണ്ട. എങ്കിലും തിരക്ക് പിടിച്ച ജീവിതങ്ങൾക്കിടയിൽ അമ്മയെ ഓർക്കാനായി ഇങ്ങനെയൊരു മാതൃദിനമുള്ളത് ഏറെ നല്ലതു തന്നെയാണ്.
2023 മെയ് 14നാണ് ഈ വർഷത്തെ മാതൃദിനം. മാതൃദിനത്തില്‍ അമ്മ ഗിരിജാ വാര്യരെ കുറിച്ച് നടി മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ ഹൃദയം തൊടുന്ന കുറിപ്പ് ശ്രദ്ധ നേടുന്നു. ” ജീവിതത്തിൽ നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന എന്തിനും ഏതിനും പ്രായം ഒരു നമ്പർ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചതിന് നന്ദി.‘അമ്മയുടെ 67-ാം വയസിലാണ് ഇത് ചെയ്തത്. എന്നെയും ദശലക്ഷക്കണക്കിന് സ്ത്രീകളെയും നിങ്ങൾ പ്രചോദിപ്പിച്ചു. ഞാൻ അമ്മയെ സ്നേഹിക്കുന്നു, അമ്മയെ കുറിച്ചോര്‍ത്ത് ഞാൻ അഭിമാനിക്കുന്നു.”
അമ്മ ഗിരിജയുടെ മോഹിനിയാട്ടം അരങ്ങേറ്റത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് മഞ്ജു വികാരനിര്‍ഭരമായ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.മഞ്ജുവിന്‍റെ പോസ്റ്റിനെ പിന്തുണച്ചും അമ്മയ്ക്കും മകള്‍ക്കും ആശംസകള്‍ നേര്‍ന്നും മലയാള സിനിമാ ലോകത്തെ നിരവധി പേര്‍ രംഗത്തെത്തി.