ബെംഗളൂരു : കോൺഗ്രസ് മുക്ത ഭാരതം എന്ന ബിജെപി യുടെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് ബിജെപി ഇല്ലാത്ത ദക്ഷിണേന്ത്യ എന്ന് കർണാടക തിരഞ്ഞെടുപ്പ് തെളിയിച്ചു. വർഗീയ വിഷം കുത്തിവെച്ചു വിജയം നേടാമെന്ന ബിജെപി യുടെ നയം തെറ്റാണെന്ന് കർണാടക ജനത വിധിയെഴുതി. കർണാടകയിലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ദക്ഷിണേന്ത്യ ബിജെപി മുക്തമായി,കോൺഗ്രസ് മുക്ത ഭാരത് എന്ന ബിജെപി യുടെ മുദ്രാവാക്യത്തിന്
കർണാടക ജനത നൽകിയ മറുപടിയാണ് കർണാടകയിലെ കോൺഗ്രസിന്റെ വിജയം.
കേരളമെന്നും ബിജെപിയ്ക്ക് ഒരു സ്വപ്ന ഭൂമിയാണ്.താമര വിരിയിക്കാനായി കേരളത്തിലെത്തുന്ന ബിജെപി നേതാക്കൾ കേരളത്തെ വാനോളം പുകഴ്ത്തുകയും മറിച്ചു് മറ്റു സംസ്ഥാനങ്ങളിലെത്തുമ്പോൾ കേരളത്തെ എത്ര മോശമാക്കാമോ അത്രയും താഴ്ത്തികെട്ടുകയും ചെയ്യുന്നു.ലവ് ജിഹാദും,തീവ്രവാദവും,ആഫ്രിക്കയും ഒക്കെയാകും കേരളം.
കേരളം ബിജെപി നേതാക്കൾക്ക് വേറൊരു ദേശമാണ്.താമര വിരിയാൻ ഇടമില്ലാത്ത നാടാണ്.അതുകൊണ്ട് കേരളത്തെ മോശമായി ചിത്രീകരിക്കാനും കേരള വിരുദ്ധ മനോഭാവം സൃഷ്ടിക്കാനും ബിജെപി ശ്രമിക്കുന്നു.രാജ്യത്തിൻറെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒരുമിച്ചാണ് ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. കർണാടകയിലും കേരളത്തിനെതിരെ വർഗ്ഗീയ വിഷം കുത്തിവെയ്ക്കാൻ അവർ ശ്രമിച്ചു.കർണാടക തിരഞ്ഞെടുപ്പിന്റെ ആദ്യ ദിനങ്ങളിൽ തന്നെ കേരളത്തെക്കുറിച്ചു മോശം പറയാൻ അവർ മറന്നില്ല.
“തൊട്ടടുത്ത് കേരളമാണ്.കൂടുതൽ ഒന്നും ഞാൻ പറയേണ്ടല്ലോ.മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനേ കർണാടകത്തെ സുരക്ഷിതമായി നിലനിർത്താനാകു” . പുത്തൂരിൽ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത്ഷാ ബിജെപി റാലിക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞതാണിത്.കേരളമൊരു പ്രശ്ന ബാധിത സംസ്ഥാനമാണെന്ന അർത്ഥമാണ് അമിത്ഷാ നൽകിയത്.
അടുത്ത് പ്രധാന മന്ത്രി മോദിയുടെ ഊഴമായിരുന്നു. ” മനോഹരമായ സംസ്ഥാനത്തു് എന്താണ് നടക്കുന്നതെന്ന് കേരള സ്റ്റോറി പറയുന്നു.കോൺഗ്രസിനെ നോക്കൂ,തീവ്രവാദികൾക്കൊപ്പം നിന്ന് കേരള സ്റ്റോറിയെ നിരോധിക്കാൻ ശ്രമിക്കുന്നു.കേരളത്തിലെ പുതിയ തീവ്രവാദത്തെയാണ് സിനിമയിലൂടെ തുറന്നു കാട്ടുന്നത്.കേരളത്തിൽ ഇപ്പോൾ പുതിയ തീവ്രവാദം രൂപപ്പെട്ടിരിക്കുന്നു.ബോംബുകളും ആയുധങ്ങളും ഉപയോഗിക്കുന്നതിനു പകരം സമൂഹത്തെ ഒന്നാകെ ഉള്ളിൽനിന്ന് കൊണ്ട് തകർക്കാൻ അവർ ശ്രമിക്കുന്നു.” ബെല്ലാരിയിലെ ജനങ്ങളോട് പ്രധാന മന്ത്രി മോദിയുടെ വാക്കുകളണിത്.
ഇതൊക്കെ കേട്ടിട്ടും കർണാടക മക്കൾ കേരളത്തെ കണ്ടു പഠിച്ചു. ബിജെപി യെ തിരുത്തി ബിജെപി മുക്ത ദക്ഷിണേന്ത്യ യാഥാർഥ്യമാക്കി.