കൊച്ചി : തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനായ ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം മമ്മൂട്ടി ചിത്രം ‘ബസൂക്ക, യുടെ ചിത്രീകരണംആരംഭിച്ചു. വെല്ലിംഗ്ടണ്‍ ഐലന്റില്‍ സാമുദ്രിക ഹാളില്‍ നടന്ന ചിത്രത്തിന്റെ പൂജയിൽ കലൂര്‍ ഡെന്നിസ്, കമല്‍, ബി. ഉണ്ണികൃഷ്ണന്‍, ഷാജി കൈലാസ്, ജോസ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.ചിത്രത്തിന്റെ ആദ്യ ക്ലാപ് ഷാജി കൈലാസ് നിര്‍വ്വഹിച്ചു.
ക്രൈം ഡ്രാമ ജോണറിൽ പറയുന്ന ബസൂക്ക സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്‌റ, തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി.എബ്രഹാം, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാർ, ഡോള്‍വിന്‍ കുര്യാക്കോസ് ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന തികഞ്ഞ ഹൈടെക്ക് മൂവിയായിരിക്കും ഈ സിനിമ.
പ്രമുഖ താരങ്ങൾക്കൊപ്പം ഗൗതം മേനോനും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളാകുന്നു. ഒരു ഗ്യാങ്സ്റ്റര്‍ മൂവിയെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ കൈയില്‍ തോക്കും പിടിച്ച് നില്‍ക്കുന്ന മമ്മൂട്ടിയുമായി ഹോളിവുഡ് സ്റ്റൈലില്‍ ആയിരുന്നു ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയത്.
“മമ്മൂട്ടി സാറിനൊപ്പം പ്രവര്‍ത്തിക്കുക എന്ന എന്റെ സ്വപ്‌നത്തിന്റെ പരിസമാപ്തിയാണ് ഈ ചിത്രം. ഈ തിരക്കഥയാണ് തനിക്ക് അതിനുള്ള അവസരം നല്‍കിയത്. അദ്ദേഹത്തെ പോലെ അനുഭവ പരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാല്‍ ഞാന്‍ ത്രില്ലിലാണ്” ഡിനോ ഡെന്നീസ് പറഞ്ഞു