മരുന്ന് സംഭരണ കേന്ദ്രത്തില്‍ വൻ തീപിടിത്തം

കൊല്ലം: ഉളിയക്കോവിലിൽ മെഡിക്കൽ സർവീസ് കോർപറേഷന്‍റെ മരുന്നു സംഭരണകേന്ദ്രത്തിൽ വൻ തീപിടിത്തം. ഒരു ജീവനക്കാരൻ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് തീപടരുന്നത് ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത്.

നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചതനുസരിച്ചു
പത്തിലധികം അ​ഗ്നിശമനാ യൂണിറ്റുകൾ തി അണയ്ക്കാൻ എത്തി. കോവിഡ് സമയത്ത് സംഭരിച്ച സാനിറ്റൈസർ ഉൾപ്പെടെയുള്ളവ സൂക്ഷിച്ചിരുന്ന ഗോഡൗൺ പൂർണമായി കത്തിനശിച്ചുവെന്നാണ് റിപ്പോർട്ട്. വലിയതോതിലുള്ള പൊട്ടിത്തെറിയാണ് സംഭവിച്ചത്.

സമീപത്തുള്ള പലർക്കും പുക ശ്വസിച്ച് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അവർക്ക് വേണ്ട വൈദ്യസഹായങ്ങളും നൽകി. കുറേപേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.