എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും.ഈ വർഷം മാർച്ച് 9 മുതൽ 29 വരെ നടന്ന എസ്എസ്എൽസി പരീക്ഷ  4,19,363 വിദ്യാർത്ഥികളാണ് എഴുതിയത്. പരീക്ഷാ ഫലം പരിശോധിക്കാൻ വിപുലമായ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്.

നാല് മണി മുതൽ വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്പിലും ഫലം ലഭ്യമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു വിജയശതമാനം. ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിൽ ഇത്തവണ വിജയശതമാനം കൂടുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് അധ്യാപകരും വിദ്യാർഥികളും.

മാർച്ച്‌ 9ന് ആരംഭിച്ചഎസ്എസ്എൽസി പരീക്ഷ മാർച്ച് 29നാണ് അവസാനിച്ചത്.സർക്കാർ മേഖലയിൽ 1170 സെന്ററുകളും എയിഡഡ് മേഖലയിൽ 1421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 സെന്ററുകളും അടക്കം മൊത്തം 2960 പരീക്ഷാ കേന്ദ്രങ്ങളിലാണ് എസ്എസ്എൽസി പരീക്ഷ നടന്നത് . ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇത്തവണ പരീക്ഷ എഴുതി.

https://results.kerala.gov.inhttps://examresults.kerala.gov.inhttps://pareekshabhavan.kerala.gov.inhttps://results.kite.kerala.gov.inhttps://sslcexam.kerala.gove.in  ഫലം ഈ സയിറ്റുകളിൽ ലഭ്യമാണ്