ഒരു ജീവന്റെ കാര്യമല്ലേ. നമുക്കും ഈ നന്മയില്‍ ഭാഗമാകാം

തിരുവനന്തപുരം : പരമാവധി ഷെയര്‍ ചെയ്യുക. ഒരു ജീവന്റെ കാര്യമല്ലേ. നമുക്കും ഈ നന്മയില്‍ ഭാഗമാകാം.എന്ന അടിക്കുറിപ്പോടെ തിരുവനന്തപുരം വള്ളക്കടവ് ജുമാ മസ്‌ജിദ്‌ ഇമാം അനസ് ഉസ്താദിന്റെ സന്ദേശം വൃക്ക സംബന്ധമായ രോഗങ്ങളിൽ പ്രയാസപ്പെടുന്നവർക്ക് ഉപകാരമാണ്.

“എല്ലാവരും ശ്രദ്ധിക്കുക. പ്രത്യേക അറിയിപ്പാണ്. പരമാവധി ഷെയര്‍ ചെയ്യണം. കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വൃക്കമാറ്റിവെക്കല്‍ ആവശ്യമായ പാവപ്പെട്ട 100 പേര്‍ക്ക് സൗജന്യമായി ചെയ്തുകൊടുക്കുന്ന പദ്ധതി നിലവില്‍ വന്നിട്ടുണ്ട്. റോബോട്ടിക് റിനൽ ട്രാൻസ്പ്ലാൻ്റ് സര്‍ജറി ഉള്‍പ്പെടെയുള്ള അതിനൂതനമായ ചികിത്സാസംവിധാനങ്ങള്‍ ലഭ്യമാകുന്ന കേരളത്തിലെ ഏറ്റവും മികച്ച വൃക്കമാറ്റിവെക്കല്‍ സെന്ററുകളില്‍ ഒന്നാണ് ആസ്റ്റര്‍ മിംസ് കോഴിക്കോട്.

ജീവനം എന്ന പേരില്‍ വൃക്കരോഗികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി ബന്ധപ്പെടാന്‍ പ്രത്യേക നമ്പറുകളും ലഭ്യമാണ്. 9562233233 (സുജിത്ത്), 9633620660 എന്നീ നമ്പറുകളില്‍ 24 മണിക്കൂറും വിളിക്കാവുന്നതാണ്.”