പങ്കാളി കൈമാറ്റം പരാതിക്കാരിയായ ഭാര്യയെ വെട്ടിക്കൊന്ന പ്രതി ഷിനോ മാത്യു മരിച്ചു.അന്വേഷണം അനിശ്ചിതത്തിൽ

കോട്ടയം: പങ്കാളി കൈമാറ്റം പങ്കാളിയെ പങ്കു വെക്കൽ കേസിൽ പരാതിക്കാരിയായ ഭാര്യയെ വെട്ടിക്കൊന്ന പ്രതി ഷിനോ മാത്യുന്റെ മരണം അന്വേഷണം അനിശ്ചിതത്തിലാക്കി. കൊലപാതകത്തിന് ശേഷം മാരക വിഷം കഴിച്ച ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.അവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് മരിച്ചത്.

കഴിഞ്ഞ മെയ് 19 ആം തീയതി ആയിരുന്നു ഷിനോ മാത്യു ഭാര്യ ജൂബിയെ മണർകാട് മാലത്ത് വെച്ച്‌ വെട്ടിക്കൊലപ്പെടുത്തിയത്.രക്തം വാർന്ന് കിടക്കുന്ന യുവതിയെ ആദ്യം കണ്ടത് കളി കഴിഞ്ഞ് വീട്ടിലെത്തിയ മക്കളാണ്. ഭർത്താവുമായി അകന്ന് മാലത്തെ വീട്ടിൽ കഴിയുകയായിരുന്നു യുവതി.

അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. ജൂബിയുടെ മക്കൾ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീടിനു പുറത്തു പോയിരിക്കുകയായിരുന്നു. ഇവർ തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കമിഴ്ന്നു കിടക്കുന്ന നിലയിൽ ജൂബിയെ കണ്ടത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം പ്രതി ഷിനോ മാത്യുവിനെ ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു അന്വേഷണ സംഘം.