തെക്കൻ അറബിക്കടലിൽ കാലവ‍‍ർഷം എത്തി; ചക്രവാതച്ചുഴിയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ അറബിക്കടലിൽ കാലവർഷം എത്തിച്ചേ‍ർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാലിദ്വീപ്,കോമറിൻ മേഖല എന്നിവിടങ്ങളിലും കാലവർഷം എത്തി. തെക്ക് കിഴക്കൻ അറബികടലിൽ ജൂൺ 5 ഓടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.