19കാരിയെ ലഹരിമരുന്ന് നൽകി പീഡനം, താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ചു കടന്നു

കോഴിക്കോട്: താമരശ്ശേരിയില്‍ 19 കാരിയെ ലഹരിമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചു. വഴിയില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ കണ്ടെത്തിയത് താമരശ്ശേരി ചുരത്തിൽ. ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ചൊവ്വാഴ്ചയാണ് വീട്ടിലേക്കെന്നു പറഞ്ഞ് ഹോസ്റ്റലില്‍നിന്ന് ഇറങ്ങിയത്. വ്യാഴ്ചയായിട്ടും പെണ്‍കുട്ടി തിരിച്ചെത്താതായതോടെ ഹോസ്റ്റല്‍ അധികൃതര്‍ വീട്ടില്‍ ബന്ധപ്പെടുകയായിരുന്നു. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

താമരശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിച്ചു.വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.താമരശ്ശേരി ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.