ജലന്ധർ: ജലന്ധർ രൂപതാ ബിഷപ്പ് സ്ഥാനത്ത് നിന്നും രാജിവച്ച ഫ്രാങ്കോ മുളയ്ക്കൽ ഇനി മുതൽ ബിഷപ്പ് എമിരേറ്റ്സ് എന്നറിയപ്പെടും. താനൊഴുക്കിയ കണ്ണീർ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ എന്ന് ഫ്രാങ്കോ മുളയ്ക്കൽ പ്രതികരിച്ചു. പ്രത്യക്ഷമായും പരോക്ഷമായും ഏറെ അനുഭവിച്ചു. പ്രാർഥിച്ചവരോടും കരുതലേകിയവരോടും നന്ദിയുണ്ടെന്നും വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
കുറവിലങ്ങാട് മഠത്തിൽ കന്യാസ്ത്രി ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയെല്ലെന്നും ഫ്രാങ്കോ മുളയ്ക്കൽ സ്വയം രാജി വെയ്ക്കുകയായിരുന്നുവെന്നും ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചു.ബിഷപ്പിനെ കുറ്റവിമുക്തനാക്കിയതിനെതിരായ ഹര്‍ജി ഉന്നത കോടതിയുടെ പരിഗണനയിരിക്കെയാണ് രാജി.
ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൽ. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. അഞ്ച് കന്യാസ്ത്രിമാർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തിനിറങ്ങിയിരുന്നു