താമസ സ്ഥലത്ത് മയക്കുമരുന്ന് ശേഖരം,ഖത്തറിൽ പ്രവാസി അറസ്റ്റിൽ

ദോഹ: ഖത്തർ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്സ്‍മെന്റ് അധികൃതര്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്‌ഡിൽ വന്‍ മയക്കുമരുന്ന് ശേഖരവുമായി ആഫ്രിക്കക്കാരനെ അറസ്റ്റ് ചെയ്തു. വിവിധ തരത്തിലുള്ള മയക്കുമരുന്നുകള്‍ ഇയാളുടെ കയ്യിൽ നിന്നും അധികൃതർ കണ്ടെടുത്തു.

പല വലിപ്പത്തിലുള്ള ക്യാപ്‍സ്യൂളുകള്‍, കവറുകള്‍,റോളുകള്‍ എന്നീ നിലയിലായിരുന്നു ലഹരി പദാര്‍ത്ഥങ്ങള്‍ ഇവിടെ സൂക്ഷിച്ചിരുന്നത്.2800 ഗ്രാം മെത്താംഫിറ്റമീനും 200 ഗ്രാം ഹാഷിഷും 1800 ഗ്രാം ഹെറോയിനും കണ്ടെടുത്തിട്ടുണ്ട്. ഇയാളെയും പിടിച്ചെടുത്ത സാധനങ്ങളും അധികൃതർ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.