ബ്രിജ് ഭൂഷണിനെതിരായ പരാതികളിൽ അന്വേഷണത്തിനും മൊഴി രേഖപ്പെടുത്താനുമായി ഡല്‍ഹി പോലീസ് പ്രത്യേക അന്വേഷണ സംഘം ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള വസതിയിൽ എത്തി ബന്ധുക്കളും ജീവനക്കാരുമടക്കം നിരവധി പേരുടെ മൊഴി രേഖപ്പെടുത്തി.
ഡ്രൈവറുടെയും വീട്ടിൽ മറ്റ് ജോലികള്‍ ചെയ്യുന്ന പതിനഞ്ചിലധികം പേരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയ ശേഷം തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ഗോണ്ടയിൽ നിന്ന് പോലീസ് സംഘം ഡൽഹിയിലേക്ക് തിരിച്ചു. കൂടുതൽ അന്വേഷണത്തിനായി ഇവരുടെ തിരിച്ചറിയൽ രേഖകളും പോലീസ് ശേഖരിച്ചു.
ജൂണ്‍ 3 ന് ഗുസ്തി താരങ്ങള്‍ ആഭ്യന്തര മന്ത്രിയെ കണ്ട സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ തുടങ്ങിയ ഗുസ്തി താരങ്ങള്‍ ജൂണ്‍ 5 ന് ജോലിയില്‍ പ്രവേശിച്ചതോടെ സമരത്തില്‍ നിന്നും പിന്മാറുന്നതായി വാര്‍ത്ത പരന്നിരുന്നു. ജോലിയോടൊപ്പം പ്രതിഷേധവും തുടരുമെന്നും പിന്മാറിയിട്ടില്ല എന്നും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനായാണ് ജോലിയിൽ തിരിച്ചെത്തിയെന്നും എന്നാൽ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു.
ഔപചാരിക കൂടിക്കാഴ്ചയായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടന്നതെന്നും വെന്നും പരിഹാരമൊന്നും കണ്ടെത്തിയിട്ടില്ലെന്നും സമരം തുടരുമെന്നും താരങ്ങള്‍ വ്യക്തമാക്കി.