തിരുവനന്തപുരം : മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട് പുറത്തുവന്ന, വ്യാജരേഖാ, മാർക്ക് ലിസ്റ്റ് വിവാദങ്ങളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരിക്ഷ എഴുതാത്ത ആൾ എങ്ങിനെ ജയിച്ചു എന്നത് അന്വേഷിക്കണം.എസ്.എഫ്.ഐക്കെതിരെ വലിയ ഗൂഢാലോചനയാണ് നടക്കുന്നത്.ഈ വിഷയങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണം.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റില്‍ പാസായെന്ന് രേഖപ്പെടുത്തിയിരുന്നത് വിവാദമായതിനെ തുടര്‍ന്ന് മഹാരാജാസ് കോളേജ് മാര്‍ക്ക് ലിസ്റ്റ് തിരുത്തി പ്രസിദ്ധീകരിക്കുകയായിരുന്നു.
വ്യാജരേഖാ വിവാദത്തിലും അന്വേഷണം നടക്കട്ടെ, കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇങ്ങനെയുള്ള ആരേയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.