നിസ്ക്കരിക്കാൻ ബസ് നിർത്തിക്കൊടുത്ത ബസ് ജീവനക്കാർക്ക് സസ്‌പെൻഷൻ

ലഖ്‌നൗ : നിസ്ക്കരിക്കാൻ ബസ് നിർത്തി സൗകര്യം ചെയ്തുകൊടുത്ത ബസ് ജീവനക്കാർക്ക് സസ്പെൻഷൻ. ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ജീവനക്കാർക്കെതിരെയാണ് നടപടി.

ഡൽഹിയിലേക്കുള്ള ‘ജൻരാധ്’ എ സി ബസിലായിരുന്നു സംഭവം നടന്നത്. രണ്ട് പേർക്ക് നിസക്കരിക്കാൻ വേണ്ടി ബസ് നിർ‌ത്തിക്കൊടുത്തു. പിന്നാലെ ഇത് ചോദ്യം ചെയ്ത് യാത്രക്കാർ രംഗത്തെത്തി. ഇതിന്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

വീഡിയോ വൈറലായതോടെ ചിലർ അധികൃതർക്ക് പരാതി നൽകുകയായിരുന്നു.ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തിയിട്ടത് കവർച്ച പോലുള്ള അനിഷ്ട സംഭവങ്ങൾക്കും സ്ത്രീകളുൾപ്പടെയുള്ള യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കാനും ഇടയാക്കും. ഇത്തരത്തിലുള്ള വസ്തുതകൾ കണക്കിലെടുത്താണ് ഡ്രൈവറെയും സഹായിയെയും ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ സസ്പെന്റ് ചെയ്തത്.