ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈ വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് എത്തിയപ്പോൾ വൈദ്യുതി നഷ്ടപ്പെട്ടത് വിവാദത്തിലേക്ക്.തെരുവ് വിളക്കുകൾ അടക്കം അണയുകയും ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി നഷ്ടപ്പെടുകയും . ചെയ്തിരുന്നു. സംഭവത്തിൽ ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായെന്നും അന്വേഷണം വേണമെന്നും കാണിച്ച് ഡിഎംകെയ്ക്കെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
സംഭവത്തേക്കുറിച്ച് അന്വേഷിക്കണം.ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ചെന്നൈ വിമാനത്താവളത്തിൽ എത്തുമ്പോൾ എങ്ങനെയാണ് പെട്ടെന്ന് വൈദ്യുതി മുടങ്ങുന്നത്? ഇതൊരു സുരക്ഷാ വീഴ്ചയാണ്. ഇത് ഗൗരവമായി അന്വേഷിക്കണം, ഡിഎംകെയ്ക്കെതിരെ ഗുരുതര ആരോപണവുമായി തമിഴ്നാട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കാരു നാഗരാജൻ പറഞ്ഞു.
ഈ മാസത്തിൽ, കനത്ത ചൂട് കാരണം സാധാരണ കാലങ്ങളെ അപേക്ഷിച്ച് പകൽ സമയങ്ങളിൽ വൈദ്യുതി ഉപഭോഗം കൂടും. ചിലപ്പോൾ പവർ കട്ടുകൾ സംഭവിക്കും, അത് കരുതിക്കൂട്ടി ചെയ്തതൊന്നും ആകില്ല. പിന്നിൽ അസ്വാഭാവികത ഒന്നുമില്ലെന്നും വൈദ്യുതി മുടക്കത്തിന്റെ പേരിൽ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു.
ശനിയാഴ്ച രാത്രി 9.30 മുതൽ 10.12 വരെ ചെന്നൈയുടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടക്കം സംഭവിച്ചു. ഈ പ്രദേശങ്ങളിൽ മറ്റ് മാർഗങ്ങൾ വഴി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. 230 കെ വി ഹൈ ടെൻഷൻ വിതരണ ലൈൻ ഗ്രിഡിൽ നിന്ന് വിച്ഛേദിച്ചതാണ് വൈദ്യുതി തടസ്സപ്പെടാൻ കാരണമെന്നും അമിത ഷാ സഞ്ചരിച്ച വിമാനത്താവള പരിസരത്ത് മാത്രമല്ല, പോരൂർ, സെന്റ് തോമസ് മൗണ്ട്, പൂനമല്ലി, പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയതായി വൈദ്യുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പോകുമ്പോൾ പുൽവാമ ആക്രമണം ഉണ്ടായി, ആരാണ് അതിന് ഉത്തരവാദി?… ബിജെപി ചിലപ്പോൾ ഇതിനും സിബിഐക്ക് കേസ് നൽകും. അവർ ഈ ഒരു പ്രശ്നവും രാഷ്ട്രീയ വത്കരിക്കുകയാണെന്നും” ഇളങ്കോവൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.