ഉടൻ രാജ്യം വിടണമെന്നു ഇന്ത്യൻ മാധ്യമപ്രവർത്തകരോട് ചൈന

ബീജിങ്: ഇന്ത്യൻ മാധ്യമപ്രവർത്തകരോട് രാജ്യംവിട്ടുപോകാൻ ചൈനീസ് അധികൃതര്‍ ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്. വിവിധ വിഷയങ്ങളില്‍ ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് എത്രയുംവേഗം രാജ്യം വിട്ടുപോകാൻ ചൈന നിര്‍ദേശം നല്‍കി.

വാൾസ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് പ്രകാരം ഈ വര്‍ഷം ജനുവരിയിൽ ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങളിൽനിന്നുള്ള നാലു മാധ്യമ പ്രവര്‍ത്തകര്‍ ചൈനയിലുണ്ടായിരുന്നു.പ്രസാർ ഭാരതിയിലെയും ദി ഹിന്ദു ദിനപത്രത്തിലെയും രണ്ട് മാധ്യമപ്രവർത്തകർക്ക് ചൈനയിലേക്ക് തിരികെയെത്താൻ വിസ അനുവദിച്ചില്ല.ഹിന്ദുസ്ഥാൻ ടൈംസിൽനിന്നുള്ള മൂന്നാമന്‍റെ അക്രഡിറ്റേഷൻ ചൈന റദ്ദാക്കി.

വസാനത്തെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകൻ പിടിഐ റിപ്പോര്‍ട്ടര്‍ തിരിച്ചു വരുന്നതോടെ, ചൈനയില്‍ ഇന്ത്യയുടെ മാധ്യമ സാന്നിധ്യം പൂര്‍ണമായും ഇല്ലാതാകും.ഇന്ത്യൻ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കുന്നതിനെപ്പറ്റി പ്രതികരിക്കാന്‍ ചൈനയുടെ വിദേശകാര്യ മന്ത്രാലയം തയാറായില്ല. ചൈനയിൽനിന്നുള്ള മാധ്യമപ്രവർത്തകരോട് ഇന്ത്യ “അന്യായവും വിവേചനപരവുമായ പെരുമാറ്റം” കാണിക്കുന്നുവെന്ന് ചൈന ആരോപിച്ചു,

രാജ്യത്ത് അവശേഷിക്കുന്ന രണ്ട് ചൈനീസ് സ്റ്റേറ്റ് മീഡിയ ജേണലിസ്റ്റുകൾക്ക് വിസ പുതുക്കാൻ ഇന്ത്യ വിസമ്മതിച്ചതായും റിപ്പോർട്ടുണ്ട്. ചൈനയുടെ വിദേശകാര്യ മന്ത്രാലയമോ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയമോ ഈ റിപ്പോർട്ടുകളോട് പ്രതികരിച്ചിട്ടില്ല.