ആറ് ആഴ്ച്ച തീയേറ്ററിൽ കളിച്ച ശേഷമേ ഒടിടിക്ക് കൊടുക്കാവു,ലംഘിച്ചാൽ നിർമാതാവിന്റെ അടുത്ത ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യില്ല.ഫിയോക് തീയേറ്റർ ഉടമകളുടെ സംഘടന

കരാര്‍ ലംഘിച്ച് സിനിമകള്‍ ഒടിടി പ്രദര്‍ശനത്തിന് നല്‍കിയതിനെതിരെ പ്രതിഷേധവുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്. തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ 2018, പാച്ചുവും അത്ഭുതവിളക്കും എന്നീ സിനിമകള്‍ ഒടിടി പ്ലാറ്റ് ഫോമില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ 2 ദിവസം സംസ്ഥാനമൊട്ടാകെ തിയേറ്റർ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു.

റിലീസ് ചെയ്ത് 42 ദിവസത്തിനുള്ളിൽ ചിത്രം ഒടിടിക്ക് കൊടുത്താൽ ആ നിർമാതാവിന്റെ ചിത്രം ഇനി തീയേറ്ററിൽ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. 2 ചിത്രങ്ങളുടെയും നിർമാതാക്കൾക്കും സംവിധായകർക്കും നോട്ടീസ് നൽകുമെന്നും , പ്രേക്ഷകരെയും തിയേറ്റർ ഉടമകളെയും പറ്റിക്കുന്ന നിലപാട് പാടില്ലെന്നും ഫിയോക് ഭാരവാഹികള്‍ വ്യക്തമാക്കി.