വിമർശിക്കുന്നവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തി.ട്വിറ്റർ മുൻ സി ഇ ഒ ജാക്ക് ഡോർസി

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരുടെയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായി ട്വിറ്റർ സ്ഥാപകനും മുൻ സി ഇ ഓ യുമായ ജാക്ക് ഡോർസെ

വിദേശ രാജ്യങ്ങളില്‍ നിന്നോ ഭരണകൂടങ്ങളില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഡോർസെ കേന്ദ്ര സർക്കാരിന്റെ ഭീഷണിയെ കുറിച്ച് സൂചിപ്പിച്ചത്.

കർഷക സമരങ്ങളും സർക്കാരിനെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാനുള്ള സമ്മർദ്ദം ഒരുപാട് വന്നു.ഇന്ത്യയിൽ ട്വിറ്റർ പൂട്ടും,ജീവനക്കാരുടെ വീടുകൾ റെയ്‌ഡ്‌ ചെയ്യുമെന്ന് അവർ പറഞ്ഞു.അത് അവർ ചെയ്തു.അനുസരിച്ചില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടുകൾ അടച്ചു പൂട്ടുമെന്നവർ പറഞ്ഞു.ഇതാണോ ജനാധിപത്യ രാജ്യമായ ഇന്ത്യ,ഡോർസി ചോദിച്ചു

ഡോര്‍സിയുടെ ആരോപണം കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റുപിടിച്ചതോടെ പ്രതികരണവുമായി സര്‍ക്കാര്‍ രംഗത്തെത്തി.