അവിഹിതം ചോദ്യം ചെയ്ത മകനെ ക്രൂരമായി തല്ലിച്ചതച്ച അമ്മയും 19 കാരനായ സുഹൃത്തും അറസ്റ്റിൽ

കൊല്ലം: കൊല്ലം പള്ളിത്തോട്ടത്ത് അവിഹിത ബന്ധം എതിർത്ത മകനെ ക്രൂരമായി തല്ലിച്ചതച്ച അമ്മയെയും 19 കാരനായ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ജോനകപ്പുറം സ്വദേശി നിഷിത(35), കാമുകനായ ജോനകപ്പുറം തൊണ്ടലിൽ പുരയിടം വീട്ടിൽ റസൂൽ(19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദിവസങ്ങൾക്ക് മുമ്പ് റസൂലിനൊപ്പം ഒളിച്ചോടിയ നിഷിത ബാലാവകാശ നിയമപ്രകാരം അറസ്റ്റിലായിരുന്നു. എന്നാൽ റസൂൽ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയതാണെന്ന് കാട്ടി കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ നിഷിത വീണ്ടും റസൂലുമായുള്ള ബന്ധം തുടർന്നു.ഇക്കാര്യം ചോദ്യം ചെയ്തതിനാണ് നിഷിതയും റസൂലും ചേർന്ന് പ്രായപൂർത്തിയാകാത്ത കുട്ടിയെ മർദിച്ച് അവശനാക്കിയത്.

കുട്ടിയുടെ പിതാവിന്‍റെ ബന്ധുക്കൾ പള്ളിത്തോട്ടം പൊലീസിൽ നൽകിയ പരാതിയിൽ നിഷിതയെയും റസൂലിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.