ബിപോർജോയ് ചുഴലിക്കാറ്റ് ​ഗുജറാത്ത് തീരത്തോടടുക്കുന്നു .

തീവ്ര ചുഴലിക്കാറ്റായി മാറിയ ബിപോർജോയ് ചുഴലിക്കാറ്റ് ​ഗുജറാത്ത് തീരത്തിനടുത്തെത്തി.മണിക്കൂറിൽ 125-135 കിലോമീറ്റർ വേഗത മുതൽ മണിക്കൂറിൽ 150 കിലോമീറ്റർ വേ​ഗതയിൽ വരെ ആഞ്ഞടിക്കും. ഗുജറാത്തിലെ കച്ച്, ജാംനഗർ ജില്ലകളിൽ കൂടുതൽ ആഘാതം സൃഷ്ടിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  അറിയിച്ചു.

ഇന്ന് വൈകുന്നേരം സൗരാഷ്ട്ര-കച്ച് തീരങ്ങൾ കടക്കുമെന്നാണ് മുന്നറിയിപ്പുള്ളത്.നാശനഷ്ടങ്ങൾ വലുതാകാമെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹപത്ര വാർത്താ സമ്മേളനത്തിൽ പറഞ്ഞു.