വീട്ടമ്മയെ നഗ്ന ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തി പീഡനം,നഗരസഭാ ഡ്രൈവർ അറസ്റ്റിൽ

ചെങ്ങന്നൂര്‍ : 41 കാരിയെ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി രണ്ടുവർഷമായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ചെങ്ങന്നൂര്‍ നഗരസഭാ ജീവനക്കാരന്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ നഗരസഭാ ഓഫീസിലെ ഡ്രൈവര്‍ തിരുവനന്തപുരം തിരുവല്ലം പുഞ്ചക്കരി ബാബുഭവനത്തില്‍ ഷാജി(39) ആണ് അറസ്റ്റിലായത്.

തിരുവനന്തപുരം സ്വദേശിനിയായ 41 വയസുകാരി വീട്ടമ്മയെ തിരുവല്ലം, കോവളം, ചെങ്ങന്നൂര്‍, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ്‌ യുവതിയുടെ പരാതി.2021 മുതലാണ്‌ പീഡനം നടന്നതെന്ന് പൊലീസ്‌ പറഞ്ഞു.യുവതിയുടെ നഗ്ന ഫോട്ടോ കാട്ടി രണ്ടുവർഷമായി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്‌. കൈക്കൂലി കേസില്‍ അറസ്റ്റിലായ ചെങ്ങന്നൂര്‍ നഗരസഭ മുന്‍ സെക്രട്ടറി സ്റ്റാലിൻ നാരായണന്റെ ഡ്രൈവറായാണ്‌ ഇയാള്‍ ചെങ്ങന്നൂര്‍ നഗരസഭയിലെത്തിയത്‌.

മുളക്കുഴയിലെ വാടകവീട്ടില്‍നിന്നാണ്‌ ഷാജിയെ അറസ്റ്റ് ചെയ്‌തത്‌. ഇയാളെ കോടതിയില്‍ ഹാജരാക്കി.യുവതിയും ഷാജിയും വിവാഹിതരും ഇരുവര്‍ക്കും രണ്ടു കുട്ടികളുമുണ്ട്‌.