മന്ത്രിയുടെ ചടങ്ങിനെത്താത്ത കുടുംബശ്രീ അംഗങ്ങൾ 100 രൂപ പിഴ ഒടുക്കണം

കൊല്ലം: മന്ത്രി പങ്കെടുത്ത ചടങ്ങിനെത്താത്ത കുടുംബശ്രീ അംഗങ്ങൾക്ക് 100 രൂപ പിഴയൊടുക്കാൻ നിർദേശം.കായിക മന്ത്രി അബ്ദുറഹ്മാൻ പങ്കെടുത്ത പുനലൂർ ഇൻഡോർ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും അനുബന്ധയോഗങ്ങളിലും കുടുംബശ്രീ അംഗങ്ങളുടെ എണ്ണം കുറഞ്ഞതാണ് സിഡിഎസ് ഭാരവാഹികളെ ചൊടിപ്പിച്ചത്.ഇരുവരുടെയും ശബ്ദ സന്ദേശം പുറത്തായതോടെ വിഷയം വിവാദമായിക്കഴിഞ്ഞു.

മുൻ കൗൺസിലർ സരോജ ദേവി, മുനിസിപ്പൽ സി ഡി എസ് വൈസ് ചെയർപേഴ്സൺ ഗീതാ ബാബു എന്നിവരുടെ ശബ്ദസന്ദേശം പുറത്തുവന്നിട്ടും ഇത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്നാണ് അധികൃതരുടെ പ്രതികരണം.തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പഴകുറ്റി പാലത്തിന്റെ ഉദ്ഘാടന സമയത്തും സമാനമായ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.