കൊല്ലം കുണ്ടറയിൽ ട്രെയിൻ തട്ടി വിദ്യാർഥികൾ മരിച്ച നിലയിൽ

കൊല്ലം: കുണ്ടറയ്ക്ക് സമീപം കൊല്ലം-ചെങ്കോട്ട പാതയിൽ കേരളപുരത്ത് ട്രെയിൻ തട്ടി ആൺകുട്ടിയും പെൺകുട്ടിയും മരിച്ച നിലയിൽ. കേരളപുരം മാമ്പുഴ കോളശേരി സ്വദേശി കാർത്തിക്(15), പുത്തൻകുളങ്ങര സ്വദേശി മാളവിക(15) എന്നിവരാണ് മരിച്ചത്.

പുനലൂരിൽനിന്ന് കൊല്ലത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയാണ് അപകടം.അപകടമുണ്ടായ ഉടൻ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് പൊലീസിന് വിവരം അറിയിച്ചു. ട്രെയിൻ ഒരു മണിക്കൂറോളം സംഭവസ്ഥലത്ത് നിർത്തിയിട്ടുണ്ട്. ട്രെയിൻ കുണ്ടറ സ്റ്റേഷൻ പിന്നിട്ട് അൽപസമയത്തിനകമാണ് അപകടം ഉണ്ടായത്.

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.